Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഡ്വഞ്ചർ ടൂറിസം പദ്ധതി ...

അഡ്വഞ്ചർ ടൂറിസം പദ്ധതി ഉദ്ഘാടനവും താക്കോൽ ദാനവും നാളെ

text_fields
bookmark_border
ചെറുതോണി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും വാഴത്തോപ്പ് സർവിസ് സഹകരണ ബാങ്കും സംയുക്തമായി ആരംഭിക്കുന്ന അഡ്വഞ്ചർ ടൂറിസം പദ്ധതി തിങ്കളാഴ്ച നാലിന് മന്ത്രി എം.എം. മണി വെള്ളാപ്പാറ ഹിൽവ്യൂ പാർക്കിൽ ഉദ്ഘാടനം ചെയ്യും. കെയർ ഹോം പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം ഇടുക്കി ജോയൻറ് രജിസ്ട്രാർ ബി. സുഷമകുമാരിയും പുതിയ അഡ്വഞ്ചർ റൈഡിൻെറ തറക്കല്ലിടീൽ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗവും ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ സി.വി. വർഗീസും നിർവഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷതവഹിക്കും. കലക്ടർ എച്ച്. ദിനേശൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ, വാഴത്തോപ്പ് സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. േത്രസ്യാമ്മ, ഇടുക്കി ജില്ല പഞ്ചായത്ത് അംഗം ലിസമ്മ സാജൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടിൻറു സുഭാഷ്, വാഴത്തോപ്പ് പഞ്ചായത്ത് അംഗം പ്രഭ തങ്കച്ചൻ, ബാങ്ക് പ്രസിഡൻറ് ജോർജ് പോൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story