Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2019 11:29 PM GMT Updated On
date_range 31 May 2019 11:29 PM GMTഅർബുദ പരിശോധന ക്യാമ്പിന് നാളെ തുടക്കം
text_fieldsbookmark_border
കോട്ടയം: കുടമാളൂര്‍ എന്‍.എസ്.എസ് കരയോഗം നടത്തുന്ന ഒരുമാസ സൗജന്യ അർബുദ പരിശോധന ക്യാമ്പും ബോധവത്കരണ സെമിനാറിനും ഞായറാഴ്ച തുടക്കമാകും. വൈകീട്ട് 4.30ന് കുടമാളൂര്‍ കരുണാകരന്‍നായര്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നവര്‍ക്ക് സി.ടി സ്കാന്‍, മാമോഗ്രാഫി, പാപ്സ്മിയര്‍ ഉള്‍പ്പെടെ പരിശോധനകളുണ്ടാകും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 3000 പേരെയാണ് പരിഗണിക്കുക. ഫോൺ: 9446423069, 9744413723. വാർത്തസമ്മേളനത്തിൽ കരയോഗം പ്രസിഡൻറ് അഡ്വ. എം.ബി. രഘുനാഥന് നായര്‍, കോഓഡിനേറ്റര്‍ എം.പി. രമേഷ് കുമാര്‍, വനിത സമാജം പ്രസിഡൻറ് കെ. പൊന്നമ്മ, ട്രഷറർ സതി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story