Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 11:32 PM GMT Updated On
date_range 29 May 2019 11:32 PM GMTപ്രതിഷേധയോഗം നടത്തി
text_fieldsbookmark_border
ചെറുതോണി: വനിത കോൺഗ്രസ് നേതാവ് ആലീസ് ഗോപുരത്തിനെ ആക്രമിച്ച സി.പി.എം പ്രവർത്തകനെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വാത്തിക്കുടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൊന്നക്കമാലിയിൽ . യോഗത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ തങ്കച്ചൻ കാരയക്കാവയലിൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സെലിൻ കുഴിഞ്ഞാലിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റോയി കുര്യൻ, കെ.ടി.യു.സി ജില്ല പ്രസിഡൻറ് ജോർജ് അമ്പഴം, മുൻ പഞ്ചായത്ത് പ്രസിഡൻറ് മിനി സാബു, പഞ്ചായത്ത് അംഗം ഡോളി തോമസ്, മുൻ ജില്ല പഞ്ചായത്ത് മെംബർ ഷൈനി സജി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റോണിയോ എബ്രാഹം, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഓമന രാജു, കോൺഗ്രസ് നേതാക്കളായ സാജു കാരക്കുന്നേൽ, വിനോദ് പീടികക്കൽ, റെജിമോൾ റെജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story