Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേശീയപാതയിൽ ജീപ്പ്...

ദേശീയപാതയിൽ ജീപ്പ് തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക്

text_fields
bookmark_border
പൊൻകുന്നം: ദേശീയപാത 183ൽ കുന്നുംഭാഗത്തിന് സമീപം കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ജീപ്പ് തലകീഴായി മറിഞ്ഞു. ജീപ്പ് യാത്രികരായ നാല് തമിഴ്നാട് സ്വദേശികൾക്ക് പരിക്കേറ്റു. തമിഴ്നാട് ഉത്തമപാളയം സ്വദേശികളായ സുൽത്താൻ (50), മുനിസ്വാമി (42) മണികണ്ഠൻ (42), ബീമ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച വൈകീട്ട് 2.15 ഓടെയായിരുന്നു അപകടം. കായംകുളത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു. ജീപ്പിൽ ഇടിച്ചശേഷം കാർ സമീപത്തെ മൺതിട്ടയിൽ ഇടിച്ചുനിന്നു. അപകടത്തിൽ ജീപ്പ് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story