വാഹനമോഷണ കേസിലെ പ്രതി അറസ്​റ്റിൽ

05:02 AM
17/05/2019
ചെറുതോണി: വാഹന മോഷണ കേസിലെ പ്രതിയെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി ആൽപാറ തൊട്ടിയിൽ ആൽബിൻ (27)ആണ് അറസ്റ്റിലായത്. കഞ്ഞിക്കുഴിയിൽനിന്ന് വ്യാഴാഴ്ച രാവിലെ ബൈക്ക് മോഷണം പോയെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പാലാരിവട്ടം, ആലുവ, കരിമണൽ, ഇടുക്കി, കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കാർ മോഷണത്തിനും ഇടുക്കി പൊലീസ് സ്റ്റേഷനിൽ 2015ൽ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയതിനുമാണ് കേസ്. കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടർ ബേബി പോളിൻെറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ റോയി, അജയൻ, അജീഷ് തങ്കപ്പൻ റഷീദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Loading...