Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2019 11:32 PM GMT Updated On
date_range 6 May 2019 11:32 PM GMTസി.ബി.എസ്.ഇ: മൂന്നാം റാങ്ക് തിളക്കത്തിൽ എലിസബത്ത് ജേക്കബ്
text_fieldsbookmark_border
കോട്ടയം: സി.ബി.എസ്.ഇ പരീക്ഷയിൽ മാങ്ങാനം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ വിദ്യാർഥിനി എലിസബത്ത് ജേക്കബിന് മൂന്നാം റാങ്ക്. 500ൽ 497 മാർക്ക് നേടിയാണ് സുവർണനേട്ടം കരസ്ഥമാക്കിയത്. കോട്ടയം റബർ ബോർഡ് കൊച്ചുകളിയിക്കൽ ജേക്കബ് മാത്യുവിൻെറയും സി.എം.എസ് കോളജ് ഫിസിക്സ് വിഭാഗം മേധാവി റീനു ജേക്കബിൻെറയും മകളാണ്. ജേക്കബ് മാത്യു ഡൽഹിയിൽ ഗൂർഗോൺ കെയ്ൺ ഓയിൽ ആൻഡ് ഗ്യാസസിൽ എസ്.ബി.യു പ്രസിഡൻറാണ്. കണക്ക്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ നൂറുശതമാനം മാർക്ക് നേടി. മലയാളത്തിന് 99ഉം ഇംഗ്ലീഷിന് 98 മാർക്കും കരസ്ഥമാക്കി. ദേശീയതലത്തിൽ എറ്റവും ഉയർന്ന മാർക്ക് നേടിയ 97 കുട്ടികളാണ് ടോപ്പേഴ്സ് പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story