Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊലക്കേസ്​ പ്രതിക്കായി ...

കൊലക്കേസ്​ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

text_fields
bookmark_border
മറയൂർ: ആദിവാസിെയ കൊലപ്പെടുത്തി കൊക്കയില്‍ വലിച്ചെറിഞ്ഞ കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്. കാന്തല്ലൂര് ‍ തീർഥമല ആദിവാസിക്കുടി സ്വദേശി പുത്രനെ ‍(37) പിടികൂടുന്നതിനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പുത്രന്‍ ഏപ്രില്‍ 30ന് ശൂശിനിക്കുടി സ്വദേശി അയ്യസ്വാമിയെ (52) കല്ലുകൊണ്ട് തലക്കടിച്ചുവീഴ്ത്തിയ ശേഷം കൊക്കയില്‍ വലിച്ചെറിയുകയായിരുന്നു. മറയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജഗദീഷിൻെറ നേതൃത്വത്തിലെ സംഘം പുത്രനായി തിരച്ചില്‍ നടത്തിയെങ്കിലും കുടിക്ക് സമീപത്തെ വനത്തില്‍ മറഞ്ഞു. വിവരം കിട്ടുന്നവർ മൂന്നാര്‍ ഡിവൈ.എസ്.പി 9497990060, മറയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ 9497947172, മറയൂര്‍ പൊലീസ് സ്റ്റേഷൻ 04865252210, സബ് ഇന്‍സ്‌പെക്ടര്‍ 9497980377 എന്നീ നമ്പറുകളിൽ വിവരം നൽകണമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story