Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ.ടി.എം കൗണ്ടറുകളിൽ...

എ.ടി.എം കൗണ്ടറുകളിൽ പണമില്ലാത്തതിനാൽ ഉപഭോക്താക്കൾ വലഞ്ഞു

text_fields
bookmark_border
വണ്ടിപ്പെരിയാർ: ടൗണിലെ നാല് എ.ടി.എം കൗണ്ടറിലും പണമില്ലാത്തതിനാൽ ഉപഭോക്താക്കൾ വലഞ്ഞു. എസ്.ബി.െഎയുടെ മൂന്നും യൂന ിയൻ ബാങ്കിൻെറ ഒന്നും എ.ടി.എം കൗണ്ടറുകളാണ് ടൗണിലുള്ളത്. എന്നാൽ, ഞായറാഴ്ച വൈകീട്ടോടെ എസ്.ബി.െഎയുടെ മൂന്ന് എ.ടി.എമ്മും കാലിയായി. യൂനിയൻ ബാങ്കിൻെറ എ.ടി.എമ്മിന് മുന്നിൽ നീണ്ടനിര രൂപപ്പെട്ടു. തിങ്കളാഴ്ച പുലർച്ചയോടെ ഇതും കാലിയായി. യൂനിയൻ ബാങ്കിൻെറ പണം നിക്ഷേപിക്കുന്ന മെഷീനും പ്രവർത്തനം നിലച്ചതോടെ പ്രതിസന്ധി രൂക്ഷമായി. വണ്ടിപ്പെരിയാറിൽനിന്ന് 15 കിലോമീറ്റർ ദൂരെ കുമളി, പാമ്പനാർ എന്നിവിടങ്ങളിലാണ് അടുത്ത എ.ടി.എം കൗണ്ടറുകൾ ഉള്ളത്. മാസങ്ങളായി ടൗണിലെ എ.ടി.എം കൗണ്ടറുകൾ പണിമുടക്കുക പതിവായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story