Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോറിയിൽ ബൈക്കിടിച്ച്...

ലോറിയിൽ ബൈക്കിടിച്ച് യുവാവിനു പരിക്ക്

text_fields
bookmark_border
ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ന്യൂസിറ്റിക്ക് സമീപം നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് ഉടുമ്പന്നൂർ പരിയാരം കിഴക് കമ്പാടം തണ്ടേൽ ബെന്നിയുടെ മകൻ ബിബിന് (28) ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടം. തൊടുപുഴയിലെ ബേക്കറി ജീവനക്കാരനായ ബിബിൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ഇയാൾ സഞ്ചരിച്ച പൾസർ ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബിബിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story