Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:01 AM IST Updated On
date_range 21 April 2019 5:01 AM ISTസ്വർണത്തട്ടിപ്പ്: ഇതര സംസ്ഥാനക്കാരനെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
വൈക്കം: സ്വർണം അഴുക്കുമാറ്റി വെളുപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പുനടത്തിയ ഇതര സംസ്ഥാനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ സജ്ജയ് കുമാർ ഷായാണ് (41) വൈക്കം പൊലീസിൻെറ പിടിയിലായത്. കഴിഞ്ഞ ദിവസം തലയാഴം കൃഷ്ണാലായത്തിൽ ഷീബയുടെ വീട്ടിലാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. അഴുക്കുനിറഞ്ഞ സ്വർണം വെളുപ്പിക്കാമെന്ന് പറഞ്ഞതനുസരിച്ചു ഷീബ മൂന്ന് പവൻെറ മാല ഇയാളെ ഏൽപിച്ചു. ലായനിയിൽ ഇട്ട് കഴുകി തിരികെ നൽകിയപ്പോൾ സംശയം തോന്നിയതോടെ ഷീബ അയൽവാസികളെ വിവരം അറിയിച്ചു. നാട്ടുകാർ എത്തി സ്വർണേ തൂക്കി നോക്കിയപ്പാൾ ഏഴു ഗ്രാം കുറവ് കണ്ടു. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി കസ്റ്റിഡിയിൽ എടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story