Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആവേശം വിതറി 2000...

ആവേശം വിതറി 2000 ഡീനുമാരുടെ റോഡ്ഷോ മൂവാറ്റുപുഴയില്‍

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തെ ഇളക്കിമറിച്ച് 2000 ഡീനുമാര്‍ മൂവാറ്റുപുഴയില്‍ റോഡ്‌ഷോ നടത്തി. ഡീന്‍ കുര്യാക്കോസിൻെറ തെരഞ്ഞെടുപ്പ് പര്യടനത്തിൻെറ ഭാഗമായാണ് ശനിയാഴ്ച യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചത്. വൈകീട്ട് കെ.എസ്.ആര്‍ടി.സി സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിൽ‍ പ്ലക്കാര്‍ഡുകളും ഡീനിൻെറ ചിത്രങ്ങളും കൊടിതോരണങ്ങളുമായി യുവാക്കളുടെ സംഘം അണി നിരന്നു. തുടർന്ന് കീച്ചേരിപ്പടിയിൽ നടന്ന പൊതുസമ്മേളനം വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴക്കൻ, കെ.എം. അബ്്ദുൽ മജീദ്, കെ.എം. സലീം, ജോയി മാളിയേക്കൽ, പി.പി. എൽദോസ്, മുഹമ്മദ് റഫീഖ്, സുബൈർ പോയാലി, ഹാഷിം മുഹമ്മദ്, ജോമോൻ കുന്നംപുറം, രതീഷ് ചങ്ങാലിമറ്റം, ബിനിൽ ജോൺ, ഷാൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story