Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:01 AM IST Updated On
date_range 21 April 2019 5:01 AM ISTഎം.ജി സർവകലാശാല വാർത്തകൾ
text_fieldsbookmark_border
അപേക്ഷ തീയതി ഒന്നും രണ്ടും സെമസ്റ്റർ ബി.പി.എഡ് (2014-2015 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ േമയ് ആറുവരെയും 500 രൂപ പിഴയ ോടെ ഏഴുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഒമ്പതുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സി.വി ക്യാമ്പ് ഫീസായി 200 രൂപ പരീക്ഷ ഫീസിനു പുറമെ അടക്കണം. epay.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് പരീക്ഷ ഫീസ് അടക്കേണ്ടത്. പിഎച്ച്.ഡി എൻട്രൻസ് പരീക്ഷ; പുതുക്കിയ വിജ്ഞാപനം എം.ജി സർവകലാശാല 2019 വർഷത്തെ പിഎച്ച്.ഡി എൻട്രൻസ് പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം phd.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. എസ്.സി/ എസ്.ടി/ ഒ.ബി.സി (നോൺ ക്രീമിലയർ)/ ഭിന്നശേഷിക്കാർ എന്നിവർക്ക് ബിരുദാനന്തര ബിരുദ പരീക്ഷയിൽ 45 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് (ഗ്രേസ് മാർക്ക് കൂടാതെ) ഉണ്ടെങ്കിൽ അപേക്ഷിക്കാം. മറ്റ് വിശദാംശങ്ങളിൽ മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story