Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2019 11:31 PM GMT Updated On
date_range 5 April 2019 11:31 PM GMTഅമ്മയുടെ ആൺസുഹൃത്തിെൻറ മർദനം: കുട്ടിയുടെ നില അതിഗുരുതരമെന്ന് മെഡിക്കൽ ബോർഡ്
text_fieldsbookmark_border
അമ്മയുടെ ആൺസുഹൃത്തിൻെറ മർദനം: കുട്ടിയുടെ നില അതിഗുരുതരമെന്ന് മെഡിക്കൽ ബോർഡ് കോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ ആൺസുഹൃത്തിൻെറ ക്രൂരമർദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഏഴു വയസ്സുകാരൻെറ നില അതിഗുരുതരമെന്ന് മെഡിക്കൽ ബോർഡ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ ബോർഡ് അംഗങ്ങളായ കോട്ടയം മെഡിക്കൽ കോളജിലെ ഡോ. ടിനു രവി എബ്രഹാം, ഡോ. ഹാരിസ്, ഡോ. ജയപ്രകാശ് എന്നിവർ ആശുപത്രിയിലെത്തിയത്. ഒരു മണിക്കൂർ കുട്ടിയുടെ ആരോഗ്യ സ്ഥിതിയും ചികിത്സ പുരോഗതിയും വിലയിരുത്തി. മരുന്നുകളോടും ഭക്ഷണത്തോടും കുട്ടി പ്രതികരിക്കുന്നില്ല. ഇതിനെത്തുടർന്ന് ദ്രവ രൂപത്തിൽ ഭക്ഷണം നൽകുന്നത് നിർത്താൻ തീരുമാനിച്ചു. രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകളും ആശങ്കയുളവാക്കുന്നതാണ്. ഇക്കാര്യങ്ങൾ കുട്ടിയുടെ മുത്തച്ഛനെയും അമ്മൂമ്മയെയും ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാർ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാമെന്ന് അവരും അറിയിച്ചു. ഇതിനുശേഷമാണ് മെഡിക്കൽ ബോർഡ്അംഗങ്ങൾ മടങ്ങിയത്. റിപ്പോർട്ട് സർക്കാറിന് നൽകുമെന്നും തുടർനടപടികൾ സർക്കാർ തീരുമാനമനുസരിച്ചാകുമെന്നും ഡോക്ടർമാർ പറഞ്ഞു. ഒമ്പത് ദിവസമായി വൻെറിലേറ്ററിൻെറ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story