Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏറ്റുമാനൂർ ടൗണിൽ വീട്...

ഏറ്റുമാനൂർ ടൗണിൽ വീട് കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
ഏറ്റുമാനൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ മോഷണം. വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ എന്തൊക്കെ മോഷണം പോെയന്ന് വ്യക്തമല്ല. ടൗണിൽ ബാർ ഹോട്ടലിൻെറ എതിർ വശെത്ത ശ്രീശൈലത്തിൽ പരേതനായ ശശികുമാറിൻെറ വീട്ടിലാണ് മോഷണം നടന്നത്. ശശികുമാറിൻെറ മകൻ ശംഭുവും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ജില്ല പൊലീസ് ചീഫ് എസ്. ഹരിശങ്കർ ഉൾെപ്പടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാർ കുടുംബസമേതം വ്യാഴാഴ്ച വൈകീട്ട് വീടുപൂട്ടി കോഴിക്കോട്ട് ബന്ധുവിൻെറ കല്യാണ ചടങ്ങിന് പോയിരിക്കുകയായിരുന്നു. ഇവർ ശനിയാഴ്ച എത്തുമെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ചെടി നനക്കാനും മറ്റുമെത്തിയ വീട്ടുജോലിക്കാരിയാണ് മോഷണവിവരം അറിയുന്നത്. വാതിൽ തുറന്നുകിടന്നതുകണ്ട് സംശയം തോന്നി വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീടിൻെറ വാതിലുകൾ കുത്തിപ്പൊളിച്ച നിലയിലാണ്. അലമാരകളുടെ പൂട്ടും തകർത്തിട്ടുണ്ട്. മുകളിലത്തെ നിലയിലെ വാതിലും തകർത്തു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. ഏറ്റുമാനൂരും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. എ.എസ്.പി രീഷ്മ രമേശൻ, സി.ഐ എസ്. മഞ്ജുലാൽ, എസ്.ഐ എബി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Show Full Article
TAGS:LOCAL NEWS 
Next Story