Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.സി റോഡിൽ...

എം.സി റോഡിൽ ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ചുവാഹനങ്ങള്‍ കൂട്ടിയിടിച്ചു

text_fields
bookmark_border
കോട്ടയം: രോഗിയുമായി പോയ ആംബുലൻസ് ഉൾപ്പെടെ അഞ്ചുവാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈക ീട്ട് അഞ്ചിന് നാട്ടകം സിമൻറ് കവലയിലാണ് സംഭവം. സിമൻറ് ഫാക്ടറി റോഡില്‍നിന്ന് എം.സി റോഡിലേക്ക് രോഗിയുമായി വരുകയായിരുന്ന ആംബുലന്‍സാണ് അപകടത്തിൽപെട്ടത്. ആംബുലന്‍സ് എം.സി റോഡിലേക്ക് തിരിഞ്ഞതോടെ സിമൻറ് റോഡിലേക്ക് തിരിഞ്ഞുകയറിയ കാര്‍ ആംബുലന്‍സില്‍ ഇടിച്ചശേഷം ആംബുലന്‍സിൻെറ പിന്നില്‍ നിർത്തിയ ട്രക്കില്‍ വന്നിടിക്കുകയായിരുന്നു. ഇതിനു പിന്നാലെ നാട്ടകം ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന കാറുകളും കൂട്ടിയിടിച്ചു. തലനാരിഴക്കാണ് വന്‍അപകടം ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെത്തുടർന്ന് എം.സി റോഡിൽ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. തുടർന്ന് പൊലീസെത്തി വാഹനങ്ങള്‍ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story