Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:01 AM IST Updated On
date_range 28 March 2019 5:01 AM ISTവാടകവീട്ടിൽ കഞ്ചാവ് കച്ചവടം; യുവാവ് പിടിയിൽ
text_fieldsbookmark_border
കോട്ടയം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. മുട്ടമ്പലം മാമ്പറയിൽ ജെയ്സൺ ജയനെയാണ് (38) എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. നിരവധി കഞ്ചാവുകേസിൽ പ്രതിയായ ഇയാൾ മണർകാട് ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തിവരുകയായിരുെന്നന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങി കെ.എസ്.ആർ.ടി.സി ബസിൽ വരുന്നതിനിടെ വടവാതൂർ ഭാഗത്ത് വാഹന പരിശോധനക്കിെടയാണ് എക്സൈസ് ഇൻസ്പെക്ടർ വി.പി. അനൂപിൻെറ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ചെറുപൊതികളിലാക്കി മണർകാട് ഭാഗത്തും കോട്ടയം ടൗണിലും പരിസരങ്ങളിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിൽപന നടത്തിവരുകയായിരുന്നു. ഓട്ടോ ൈഡ്രവർ എന്ന വ്യാജേനയാണ് ഇയാൾ രാവിലെ നഗരത്തിൽ എത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ഇടക്കിടെ വീട് മാറി താമസിച്ചു വരുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ ടി.എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എൻ. അജിത്കുമാർ, കെ.എൻ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story