Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമോചന സന്ദേശയാത്രക്ക്​...

മോചന സന്ദേശയാത്രക്ക്​ സ്വീകരണം നൽകി

text_fields
bookmark_border
ചെങ്ങന്നൂർ: മാവേലിക്കര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറി​െൻറ വിജയത്തിന് സജി ചെറിയാന്‍ എം.എ ല്‍.എ നയിക്കുന്ന മോചന സന്ദേശയാത്രക്ക് മണ്ഡലത്തിലുടനീളം സ്വീകരണം നൽകി. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി പങ്കുെവച്ചായിരുന്നു യാത്ര. ആല അത്തലക്കടവിൽനിന്ന് ആരംഭിച്ച ജാഥ എൽ.ജെ.ഡി ജില്ല സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. കെ.ഡി. രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ്, ജില്ല കമ്മിറ്റി അംഗങ്ങളായ പി. വിശ്വംഭര പണിക്കർ, പുഷ്പലത മധു, എം. ശശികുമാർ, ടി.കെ. സോമൻ, എം. മുരളീധരക്കുറുപ്പ് എന്നിവർ സംസാരിച്ചു. തുടർന്ന് ചെറിയനാട് പടനിലം, കൊല്ലകടവ്, കോടുകുളഞ്ഞി, പാറച്ചന്ത, ഇല്ലത്തുമേപ്പുറം, അറന്തക്കാട്, കാരക്കാട്, പാങ്കാവ്, ഗവ. ഐ.ടി.ഐ ജങ്ഷന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പുത്തന്‍കാവില്‍ ജാഥ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story