Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2019 5:01 AM IST Updated On
date_range 21 March 2019 5:01 AM ISTകോൺഗ്രസിനെ പുകഴ്ത്തി പി.ജെ. ജോസഫ്
text_fieldsbookmark_border
കോട്ടയം: പി.ജെ. ജോസഫ് എത്തുമോയെന്നായിരുന്നു ആദ്യ ആകാംക്ഷ. എത്തിയതോടെ എന്തുപറയുമെന്നതിലായി കാത്തിരിപ്പ്. ആരെയും നിരാശരാക്കാതെ കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പതിവിനു വിപരീതമായി കത്തിക്കയറിയതോടെ നേതാക്കൾക്കും പ്രവർത്തകർക്കും അമ്പരപ്പ്. ഇതിൽ ഏറെ സമയവും കോൺഗ്രസിനെയും നേതാക്കളെയും അദ്ദേഹം പുകഴ്ത്തുകയും ചെയ്തതോടെ പ്രവർത്തക ചർച്ചയിലും പ്രസംഗം നിറഞ്ഞു. കോട്ടയം ലോക്സഭ മണ്ഡലം യു.ഡി.എഫ് കൺവെൻഷനിലായിരുന്നു ജോസഫിെൻറ തകർപ്പൻ പ്രസംഗം. അടുത്തകാലത്തെ പതിവുതെറ്റിച്ച് അരമണിക്കൂറോളം സംസാരിച്ച ജോസഫ്, പകുതിയിലധികം സമയവും കോൺഗ്രസ് നേതാക്കളെ വാഴ്ത്തി. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പലതവണ പേരെടുത്ത് പ്രശംസിച്ച അദ്ദേഹം, വേദിയിലുണ്ടായിരുന്ന കോൺഗ്രസ് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനെയും കെ.സി. ജോസഫിനെയും പ്രശംസകൊണ്ട് മൂടി. മുഖ്യമന്ത്രിയായിരുന്നേപ്പാൾ ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടി മനസ്സിൽനിന്ന് ഇപ്പോഴും പോകുന്നിെല്ലന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ മുഖ്യമന്ത്രി ജനങ്ങളോട് കടക്കൂ പുറത്തെന്നാണ് പറയുന്നതെന്ന് കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച ഇടപെടലുകളാണ് ചെന്നിത്തല നടത്തുന്നത്. അദ്ദേഹം കട്ടപ്പനയിൽ നടത്തിയ ഉപവാസം കർഷകരുടെ മനസ്സിലുണ്ടാകും. ചർച്ച് ആക്ടുമായി ബന്ധെപ്പട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച കത്തിനെക്കുറിച്ചും മകെൻറ വിവാഹ പാർട്ടി ഒഴിവാക്കി ആ തുക കാസർകോട്ട് െകാല്ലപ്പെട്ടവർക്ക് നൽകിയതും എടുത്തു പറഞ്ഞു. ഇന്ത്യയുടെ ഭാവി രാഹുലിലാണെന്ന് വ്യക്തമാക്കിയ ജോസഫ്, പ്രിയങ്ക ഗാന്ധി ഇന്ദിരയെ ഒാർമിപ്പിക്കുന്നതായും വ്യക്തമാക്കി. ഇടുക്കിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെ വിജയിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം കോട്ടയത്ത് വാസവന് ജയിക്കാനാവില്ലെന്നും പറഞ്ഞു. ചാഴികാടൻ വൻ വിജയം നേടും. എന്നാൽ, കേരള കോൺഗ്രസിനെക്കുറിച്ചോ വേദിയിലുണ്ടായിരുന്ന ജോസ് കെ. മാണി അടക്കമുള്ള നേതാക്കളെക്കുറിച്ചോ അദ്ദേഹം പരാമർശമൊന്നും നടത്തിയില്ല. ലോക്സഭ സീറ്റ് നിഷേധിച്ചതിനെതുടർന്ന് പ്രതിഷേധമുയർത്തിയ ജോസഫിെൻറ കോൺഗ്രസിനെ പുകഴ്ത്തിയുള്ള പ്രസംഗം യു.ഡി.എഫിൽ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story