Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2019 5:01 AM IST Updated On
date_range 21 March 2019 5:01 AM ISTജസ്ന കാണാമറയത്ത്; കാത്തിരിപ്പിൽ കുടുംബം
text_fieldsbookmark_border
കോട്ടയം: തിരോധാനത്തിന് ഒരു വർഷമെത്തുേമ്പാഴും ജസ്ന കാണാമറയത്ത് തെന്ന. അന്വേഷണങ്ങളെല്ലാം അഭ്യൂഹങ്ങളിൽ തട്ടി ത്തകർന്നതോടെ കണ്ണീർ കാത്തിരിപ്പിലാണ് കുടുംബം. കാഞ്ഞിരപ്പള്ളി സെൻറ് െഡാമിനിക്സ് കോളജിലെ ബി.കോം വിദ്യാർഥി മുക്കൂട്ടുതറ കുന്നത്ത് ജയിംസിെൻറ മകൾ ജസ്ന മരിയ ജയിംസിനെ (20) കഴിഞ്ഞ മാർച്ച് 22നാണ് കാണാതായത്. രാവിലെ 10.30ന് വീട്ടിൽനിന്ന് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. അയൽവാസിയുടെ ഒാേട്ടായിൽ മുക്കൂട്ടുതറയിൽ ഇറങ്ങിയ ജസ്ന ഇവിെട നിന്ന് എരുമേലിവരെ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവിടെനിന്ന് എങ്ങോട്ട് പോയെന്ന ചോദ്യത്തിന് അന്വേഷണസംഘങ്ങൾക്കും ഉത്തരമില്ല. പിതാവിെൻറ പരാതിയിൽ വെച്ചൂച്ചിറ പൊലീസും പിന്നീട് പ്രത്യേകസംഘവും കേസ് അന്വേഷിച്ചെങ്കിലും അഭ്യൂഹങ്ങളും െകട്ടുകഥകളും മാറിമറിഞ്ഞതല്ലാതെ ജസ്നയിലേക്ക് എത്തുന്ന സൂചനയൊന്നും കണ്ടെത്താനായില്ല. െഎ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിൽനിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മൂന്നുമാസമായി ഇവരാണ് ജസ്നയെ തിരയുന്നത്. എന്നാൽ, നിർണായക വിവരമെന്നും ലഭിച്ചിട്ടില്ലെന്നും ശ്രമം തുടരുകയാണെന്നും കൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്നയെന്ന് തോന്നുന്ന പെൺകുട്ടിയെ കണ്ടെന്നതരത്തിൽ നിരവധി ഫോൺവിളികളാണ് പൊലീസിനെ തേടിയെത്തിയത്. വിവരം ലഭിച്ചിടങ്ങളിലെല്ലാം പൊലീസ് അന്വേഷിെച്ചങ്കിലും കണ്ടെത്താനായില്ല. ബംഗളൂരൂവിൽ ജസ്നയെ കണ്ടെന്ന് വിശ്വസീനമായ രീതിയിലുള്ള ചില മൊഴികൾ പൊലീസിന് ലഭിച്ചെങ്കിലും അന്വേഷണത്തിനൊടുവിൽ ഇത് ശരിയല്ലെന്ന് കെണ്ടത്തി. ഇത്തരത്തിൽ നിരവധി സൂചനകൾക്ക് പിറകെ പൊലീസ് പായുകയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അടക്കം പരിശോധിക്കുകയും ചെയ്തു. പലരെയും ചോദ്യം ചെയ്തു. നൂറുകണക്കിന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വനമേഖലകളിലും െകട്ടിടങ്ങളുെട അടിത്തറ കുഴിച്ചടക്കവും തിരച്ചിൽ നടത്തി. ജസ്നയുടെ സഹോദരി ജെഫിയുടെ ഫോണിലേക്ക് ഇതിനിെട ബംഗളൂരുവിലെ ടവർ ലോക്കേഷനിൽനിന്ന് വന്ന അജ്ഞാതഫോൺ വിളികളുടെ ഉറവിടവും പൊലീസ് തേടി. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ നിർണായക സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചതായി സർക്കാർ അറിയിച്ചിരുന്നു. ഇത് പ്രതീക്ഷ പകർന്നിരുന്നെങ്കിലും പിന്നീട് അന്വേഷണം മന്ദഗതിയിലായി. ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം രൂപ സമ്മാനം നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി പ്രഖ്യാപിച്ചിരുന്നു. ജസ്നെയ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭവും നടന്നു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട ദുഃഖം ഒഴിച്ചുനിർത്തിയാൽ ജസ്നയെ മറ്റൊരു പ്രശ്നവും അലട്ടിയിരുന്നില്ലെന്ന് പിതാവ് അടക്കം പറയുന്നു. സഹപാഠികൾക്കും അധ്യാപകർക്കും ജസ്നയെക്കുറിച്ച് ഒാർക്കാൻ നല്ലതുമാത്രമേയുള്ളു. മടങ്ങിവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് സഹോദരൻ ജയ്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story