Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:02 AM IST Updated On
date_range 18 March 2019 5:02 AM ISTന്യൂസിലൻഡ് ഭീകരാക്രമണം: ലോകരാജ്യങ്ങള്‍ ഇടപെടണം
text_fieldsbookmark_border
തൊടുപുഴ: പള്ളിയിൽ ജുമാനമസ്കാരത്തിന് എത്തിയ വിശ്വാസികള്‍ക്ക് നേരെ ന്യൂസിലൻഡിൽ നടന്ന വെടിവെപ്പും കൂട്ടക്കൊലപാതകവും മാപ്പ് അര്‍ഹിക്കുന്നതല്ലെന്ന് മുസ്ലിം പണ്ഡിത സഭ നേതാക്കളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു. യന്ത്രത്തോക്കില്‍ കാമറ ഘടിപ്പിച്ച് 49 പേരുടെ ജീവനെടുത്ത രംഗം സമൂഹമാധ്യമങ്ങളിലൂടെ ലൈവ് കാണിച്ച നടപടി കിരാതമാണ്. വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇംദാദുല്ല മൗലവി, അബ്ദുൽ കബീര്‍ റഷാദി, അബ്ദു റഹ്മാന്‍ സഅ്ദി, അബ്ദുൽ റഷീദ് മൗലവി, വി.എച്ച്. അലിയാര്‍ മൗലവി, ഷഹീര്‍ മൗലവി, മുഷ്താഖ് മൗലവി, നൗഫല്‍ മൗലവി, അബ്ദുൽ ഗഫൂര്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story