Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:01 AM IST Updated On
date_range 18 March 2019 5:01 AM ISTരാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം തട്ടിപ്പ് ^മന്ത്രി എം.എം. മണി
text_fieldsbookmark_border
രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം തട്ടിപ്പ് -മന്ത്രി എം.എം. മണി കുമളി: രാജ്യത്ത് 33 ശതമാനം വനിത സംവരണം നടപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് മന്ത്രി എം.എം. മണി. പത്തുവർഷം മാതാവും നേതാവും അടയിരുന്ന് ചിതലരിച്ചതാണ് ഇപ്പോൾ നടപ്പാക്കുമെന്ന് പറയുന്നത്. ഇടതു സ്ഥാനാർഥി ജോയ്സ് ജോർജിെൻറ െതരഞ്ഞെടുപ്പ് പ്രചാരണാർഥം കുമളി ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ രക്ഷിക്കാൻ മോദിയെ പുറത്താക്കണം. കോൺഗ്രസുകാരൻ ജയിച്ച് പാർലമെൻറിലെത്തിയാൽ 100 കോടി കിട്ടിയാൽ മറുകണ്ടം ചാടും. ഹോളിഡേ ഹോമിൽ നടന്ന കൺവെൻഷന് ശേഷം ടൗണിൽ നടന്ന പൊതുയോഗത്തിൽ ജോയ്സ് ജോർജ്, ഇ.എസ്. ബിജിമോൾ എം.എൽ.എ, വാഴൂർ സോമൻ, ആർ. തിലകൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story