Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2019 11:31 PM GMT Updated On
date_range 16 March 2019 11:31 PM GMTഅടക്കുന്നതിനിടെ കയറിവന്ന ലോറി കുടുങ്ങി റെയിൽവേ ഗേറ്റ് തകർന്നു
text_fieldsbookmark_border
ഏറ്റുമാനൂർ: അടക്കുന്നതിനിടെ കയറി വന്ന തടി ലോറിയിൽ കുടുങ്ങി റെയിൽവേ ഗേറ്റ് തകർന്നു. അപകടം ഒഴിവായി. പാറോലിക്കൽ- അതിരമ്പുഴ റോഡിലെ റെയിൽവേ ഗേറ്റാണ് തകർന്നത്. ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഇതോടെ കോട്ടയം-എറണാകുളം റൂട്ടിൽ െട്രയിനുകൾ വൈകി. എം.സി റോഡിൽനിന്ന് അതിരമ്പുഴ ഭാഗത്തേക്ക് തടിയും കയറ്റിവന്ന ലോറി ഗേറ്റ് അടക്കുന്നതിനിടെ പാളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പാതിഅടഞ്ഞ ഗേറ്റ് ലോറിയിൽ കുരുങ്ങി തകർന്നു വീണു. ഇതോടെ ഈ വഴി ഗതാഗതവും തടസ്സപ്പെട്ടു. ലോറി െട്രയിൻ വരുന്ന പാളത്തിലേക്ക് കടക്കാതിരുന്നതും ഗേറ്റ് തകർന്ന് പാളത്തിൽ വീഴാതിരുന്നതും മൂലം വൻ ദുരന്തമാണ് ഒഴിവായത്. ഗേറ്റ് തകർന്നതോടെ സിഗ്നൽ വിളക്കുകളും തകരാറിലായി. സിഗ്നൽ തകരാറിലായതോടെ കോട്ടയം ഭാഗത്തുനിന്നുള്ള െട്രയിനുകൾ പാറോലിക്കൽ ഗേറ്റിന് മുമ്പും എറണാകുളം ഭാഗത്തുനിന്നുള്ളവ ഏറ്റുമാനൂർ സ്റ്റേഷനിലും നിർത്തി. അനുമതി ലഭിച്ച ശേഷമാണ് യാത്ര തുടരുന്നത്. ഗേറ്റ് തകരുമ്പോൾ അതുവഴി കടന്നുപോകേണ്ട പാലരുവി എക്സ്പ്രസ് ഏറ്റുമാനൂരിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കോട്ടയത്തുനിന്ന് ടെക്നിക്കൽ വിഭാഗം ഉദ്യോഗസ്ഥരെത്തി സിഗ്നൽ നന്നാക്കിയശേഷമേ െട്രയിൻ ഗതാഗതം പൂർവസ്ഥിതിയിലാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story