Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightത​െൻറ പ്രചാരണം...

ത​െൻറ പ്രചാരണം നയിക്കുക കെ.വി. തോമസ് ^ഹൈബി ഈഡൻ

text_fields
bookmark_border
ത​െൻറ പ്രചാരണം നയിക്കുക കെ.വി. തോമസ് -ഹൈബി ഈഡൻ കൊച്ചി: എറണാകുളം പാർലമ​െൻറ് മണ്ഡലത്തിൽ ത​െൻറ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഫ. കെ.വി. തോമസ് നേതൃത്വം നല്‍കുമെന്ന് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ഹൈബി ഈഡന്‍. കോണ്‍ഗ്രസിലെ ഏറ്റവും പക്വമതിയും എറണാകുളത്തി​െൻറ വളര്‍ച്ചക്ക് നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയുമാണ് കെ.വി. തോമസ്. അദ്ദേഹവുമായി താന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തി​െൻറ നിര്‍ദേശമനുസരിച്ചായിരിക്കും എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം. കെ.വി. തോമസ് പരിചയസമ്പന്നനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അദ്ദേഹം തങ്ങള്‍ക്കൊപ്പമുണ്ടാകും. അദ്ദേഹത്തോട് കൃത്യമായി ആശയവിനിമയം നടത്തിയില്ലെന്നതാണ് പ്രധാന പരാതി. കൂടുതല്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണ്. എറണാകുളം യു.ഡി.എഫി​െൻറ കോട്ടയാണ്. താനെന്നല്ല ഏതു സ്ഥാനാര്‍ഥിയാണെങ്കിലും എറണാകുളത്ത് യു.ഡി.എഫ് വിജയിക്കും. ഇവിടെ വ്യക്തികള്‍ക്കല്ല, രാഷ്ട്രീയത്തിനാണ് പ്രസക്തി. അതുകൊണ്ടുതന്നെ രാഷ്ട്രീയ പോരാട്ടത്തിനാണ് തയാറെടുത്തിരിക്കുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story