Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആഭ്യന്തര തർക്കങ്ങൾ:...

ആഭ്യന്തര തർക്കങ്ങൾ: വിജയസാധ്യതയെ ബാധിക്കുമെന്ന്​ കോട്ടയം ഡി.സി.സി

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കോട്ടയം സീറ്റിലെ വിജയസാധ്യതയെ ബാധിക്കുമെന്ന് ഡി.സി.സി നേതൃത്വം. പ്രശ്നപരിഹാരത്തിന് കോൺഗ്രസ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. സീറ്റ് സംബന്ധിച്ച പരസ്യ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ മോശം സന്ദേശമാണ് സൃഷ്ടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞുള്ള തർക്കവും നടക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ ഗുണകരമാകില്ല. യു.ഡി.എഫി​െൻറ ഉറച്ച സീറ്റാണ് കോട്ടയം. അനാവശ്യ പ്രസ്താവനകൾക്കും തർക്കങ്ങൾക്കും വിജയത്തിളക്കത്തിന് മങ്ങലേൽപിക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു. കോട്ടയം സീറ്റ് കേരള കോൺഗ്രസിനായതിനാൽ സ്ഥാനാർഥി പട്ടിക ജില്ല നേതൃത്വം സമർപ്പിച്ചിട്ടില്ല. ഇക്കാര്യം വിശദീകരിച്ച് നൽകിയിരിക്കുന്ന റിപ്പോർട്ടിലാണ് കേരള കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ കോൺഗ്രസ് നേതൃത്വത്തി​െൻറ ഇടപെടൽ തേടിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story