Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസെൻറ്​ തെരേസാസുമായി...

സെൻറ്​ തെരേസാസുമായി എറണാകുളം തുടങ്ങി

text_fields
bookmark_border
കോട്ടയം: എം.ജി സർവകലാശാല കലോത്സവം അലത്താളത്തി​​െൻറ രണ്ടാം ദിനം എറണാകുളത്തി​​െൻറ ആധിപത്യം. ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ 21 പോയൻറുമായി എറണാകുളം സ​െൻറ്​ തെരേസാസ് കോളജ്​ മുന്നിൽ. 20 പോയൻറുമായി എറണാകുളം മഹാരാജാസ്​ കോളജാണ്​ തൊട്ടുപിന്നിൽ. കോതമംഗലം മാര്‍ അത്തനാസിയോസ് കോളജ്​ ^16, ആര്‍.എല്‍.വി കോളജ്​​ ^14 , എസ്.എച്ച്​ തേവര, തൊടുപുഴ ന്യൂമാന്‍ കോളജ്​ എന്നിവർ 10 വീതം പോയൻറുനേടി.
ആദ്യദിനം മണിക്കൂറുകള്‍ വൈകി ആരംഭിച്ച മത്സരങ്ങള്‍ അവസാനിച്ചത് വെള്ളിയാഴ്​ച പുലർച്ചയാണ്​. ഇതോടെ, രണ്ടാം ദിനം നിശ്ചയിച്ച മത്സരങ്ങൾ ആരംഭിക്കാന്‍ രണ്ടുമണിക്കൂറിലേറെ സമയം വേണ്ടിവന്നു.
പ്രധാനവേദിയായ തിരുനക്കര മൈതാനത്ത് മോണോആക്​ട്​ മത്സരം ​​െവള്ളിയാഴ്​ച രാവിലെ 11നാണ്​ ആരംഭിച്ചത്​. കനത്തവെയിലും ചൂടും അവഗണിച്ച് രണ്ടാംദിനത്തിലെ ആദ്യഇനം കാണാൻ സദസ്സ്​ നിറഞ്ഞ്​ കാണികളു​െമത്തി. മൂന്ന്​ മത്സരാർഥികളുടെ അവതരണം കഴിഞ്ഞപ്പോൾ വിധികർത്താക്കൾ​ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. കാര്യമറിയാതെ കാണികൾ കാത്തിരുന്നെങ്കിലും മത്സരം പുനരാരംഭിച്ചപ്പോൾ കാണാൻ ആളില്ലായിരുന്നു.
മൂന്നാംവേദിയായ കോട്ടയം ബസേലിയസ്​ കോളജ്​ ഒാഡിറ്റോറിയത്തിൽ നടന്ന പെൺകുട്ടികളുടെ ഭരതനാട്യം മത്സരമാണ്​ ഏറെ വലച്ചത്​. മത്സരാർഥികളുടെ ബാഹുല്യം നിമിത്തം മത്സരം അനന്തമായി നീണ്ടു. രാത്രി ഏറെ വൈകിയും മത്സരം തുടരുകയാണ്​. രജിസ്​റ്റർ ചെയ്​ത 84 പേരിൽ 62 പേർ മാറ്റുരച്ചു. ​
ആൺകുട്ടികളുടെ ഭരതനാട്യവും മോഹിനിയാട്ടവും നടന്ന സി.എം.എസ്​ കോളജ്​ ഗ്രേറ്റ്​ഹാളിലും 90 മത്സരാർഥികൾ പ​െങ്കടുത്ത കവിത പാരായണം നടന്ന സി.എം.എസ്​ കോളജ്​ സെമിനാർ ഹാളിലും കാണികളുടെ നിറഞ്ഞ പങ്കാളിത്തമുണ്ടായി. പ്രധാനവേദിയായ അഭിമന്യു നഗറിൽ നടന്ന മോണോആക്ട്​, സ്‌കിറ്റ് മത്സരങ്ങളെ നിറഞ്ഞ സദസ്സ്​​ കൈയടികളുമായാണ്​ വരവേറ്റത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story