Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 11:31 PM GMT Updated On
date_range 23 Feb 2019 11:31 PM GMTതോക്ക് വേണ്ടേ വേണ്ട, പന്ത് പിന്നെയും നോക്കാം ഉന്നം അത്ര പോരാ 1000 ദിനത്തിൽ മന്ത്രി എം.എം. മണി
text_fieldsbookmark_border
ഇടുക്കിയിലെ തേനൊക്കെ ഒത്തിരി കുടിച്ചിട്ടുണ്ട് കോട്ടയം: സര്‍ക്കാറിെൻറ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന ്ന പ്രദര്‍ശനനഗരിയിലെ പൊലീസ് സ്റ്റാളിലെത്തിയ വൈദ്യുതി മന്ത്രി എം.എം. മണിയോട് 'സര്, ഇത് സെല്‍ഫ് ലോഡ് റൈഫിളാണ് ഒന്നെടുത്തു നോക്കിക്കോളൂ' എന്നു പറഞ്ഞപ്പോള്‍ 'തോക്ക് വേണ്ടേ വേണ്ട, പ്രശ്നമായാലോ' എന്ന മറുപടി കാണികള്‍ക്കിടയില്‍ ചിരി പടര്‍ത്തി. പിന്നീടെത്തിയത് എക്സൈസ് വകുപ്പിെൻറ സ്റ്റാളിലാണ്. പന്ത് പിന്നെയും നോക്കാമെന്ന് പറഞ്ഞ് എറിഞ്ഞ പന്ത് ബാസ്കറ്റില്‍ വീഴാഞ്ഞപ്പോള്‍ 'ഉന്നം അത്ര പോരാ' എന്ന് മന്ത്രിയുടെ കമൻറ്. കലക്ടർ പി.കെ. സുധീര്‍ ബാബു, സബ് കലക്ടര്‍ ഈശപ്രിയ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിനി കെ. തോമസ്, മുന്‍ എം.എല്‍.എ വി.എന്‍. വാസവന് എന്നിവര്‍ ഒപ്പമുണ്ടായി. കൃഷി വകുപ്പിെൻറ സ്റ്റാളിലെ കാബേജ് കൊണ്ടുണ്ടാക്കിയ മയിലും പച്ചമുളകുകൊണ്ട് നിര്‍മിച്ച കോഴിയും 'കലക്കി'യെന്നു പറഞ്ഞു. ഗവ. ചില്‍ഡ്രന്‍സ് ഹോം സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ട്രോഫികള്‍ കണ്ട മന്ത്രി സമ്മാനം നേടിയ കുട്ടികളെ അഭിനന്ദനം അറിയിച്ചു. കുടുംബശ്രീ സ്റ്റാളിലെത്തിയ മന്ത്രിയോട് ഇത് ഇടുക്കിയിലെ തേനാ എന്ന് പറഞ്ഞ കുടുംബശ്രീക്കാരോട് ഞാനത് ഒത്തിരി കുടിച്ചിട്ടുണ്ടെന്ന് ചിരിയോടെ മറുപടി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story