Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 11:31 PM GMT Updated On
date_range 23 Feb 2019 11:31 PM GMTകേരള സംരക്ഷണയാത്രക്ക് ഇന്നും നാളെയും ജില്ലയിൽ സ്വീകരണം
text_fieldsbookmark_border
കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രക്ക് ഞായറും തിങ്കളും ജില്ലയിൽ വിവിധയിടങ്ങളിൽ സ്വീകരണം നൽകും. രാവിലെ 11ന് കടുത്തുരുത്തി മണ്ഡലത്തിലെ കുറുപ്പന്തറ ചന്തമൈതാനം, മൂന്നിന് പാലായിൽ ന്യൂബസാർ, വൈകീട്ട് നാലിന് ഏറ്റുമാനൂർ മണ്ഡലത്തിലെ കോവിൽപാടം, വൈകീട്ട് അഞ്ചിന് കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളുടെ നേതൃത്വത്തിൽ തിരുനക്കര മൈതാനം എന്നിവിടങ്ങളിലാണ് സ്വീകരണം. തിങ്കളാഴ്ച പകൽ 11ന് ചങ്ങനാശേരി മണ്ഡലത്തിലെ പെരുന്ന ബസ്സ്റ്റാൻഡ്, മൂന്നിന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നം രാജേന്ദ്ര മൈതാനം, വൈകീട്ട് നാലിന് പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം ബസ്സ്റ്റാൻഡിനു സമീപം എന്നിവിടങ്ങളിലും സ്വീകരണം നൽകുംം. തുടർന്ന് ജാഥ ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തിൽ പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story