Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2019 11:31 PM GMT Updated On
date_range 7 Feb 2019 11:31 PM GMTപൊയ്കയിൽ ശ്രീകുമാരഗുരു ജന്മദിന സന്ദേശയാത്ര നാളെ
text_fieldsbookmark_border
തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുവിെൻറ 141ാം ജന്മദിനം ആദിയർ ജനതയുടെ ദേശീയോത്സവമായി പ്രത്യക്ഷരക്ഷാ ദൈവസഭ (പി. ആർ.ഡി.എസ്) ഇൗമാസം 13 മുതൽ 19വരെ സഭ ആസ്ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിക്കും. ഇതിെൻറ ഭാഗമായി പി.ആർ.ഡി.എസ് തെക്കൻമേഖല തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച ശ്രീകുമാരഗുരു ജന്മദിന സന്ദേശയാത്ര ശനിയാഴ്ച നടക്കും. രാവിലെ ഏഴിന് പി.ആർ.ഡി.എസ് പാളയം ശാഖാ മന്ദിരത്തിൽ പ്രത്യേക പ്രാർഥനക്കുശേഷം മേഖല ഉപദേഷ്ടാവ് എ. ശാന്തകുമാർ പതാക ഉയർത്തും. വാഹനപ്രചാരണ യാത്രക്ക് പ്രത്യേകം തയാറാക്കിയ രഥത്തിൽ ഗുരുകുല ഉപദേഷ്ടാവ് ബി. ബേബി ശ്രീകുമാരഗുരു ഛായാചിത്രം പ്രതിഷ്ഠിക്കും. പി.ആർ.ഡി.എസ് ഗുരുകുല ഉപദേഷ്ടാവ് വൈ. ജ്ഞാനശീലൻ അധ്യക്ഷതവഹിക്കും. ആദിയരുടെ രക്ഷാകേന്ദ്രവും ജാതിരഹിത സമൂഹവും എന്ന സന്ദേശത്തിൽ നടത്തുന്ന വാഹനയാത്ര പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് നെയ്യാറ്റിൻകരയിൽ എത്തുന്ന സന്ദേശയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് വൈ. സദാശിവൻ അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story