Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതച്ചങ്കരി...

തച്ചങ്കരി കെ.എസ്​.ആർ.ടി.സിയെ സ്വകാര്യവത്​കരിക്കാൻ ശ്രമിച്ചു -വൈക്കം വിശ്വൻ

text_fields
bookmark_border
കോട്ടയം: കെ.എസ്.ആർ.ടിയെ സ്വകാര്യവത്കരിക്കാൻ മുൻ എം.ഡി േടാമിൻ തച്ചങ്കരി നീക്കംനടത്തിയെന്ന് കെ.എസ്.ആർ.ടി എംപ്ലോ യീസ് അസോസിയേൻ (സി.െഎ.ടി.യു) സംസ്ഥാന പ്രസിഡൻറ് വൈക്കം വിശ്വൻ. പാലാ കേന്ദ്രീകരിച്ചുള്ള ചില നിക്ഷിപ്ത താൽപര്യക്കാരുടെ സ്വാധീനത്തിന് വഴങ്ങിയായിരുന്നു തച്ചങ്കരിയുടെ പ്രവർത്തനമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അവരെന്തു പറഞ്ഞാലും അത് നടപ്പാക്കും. എംപാനൽ ജീവനക്കാരെ പുറത്താക്കുന്ന കോടതി നടപടിപോലും ബോധപൂർവം സൃഷ്ടിച്ചതാണ്. ആറുമാസം കിട്ടിയിരുന്നെങ്കിൽ എല്ലാം ശരിയാക്കുമായിരുന്നുവെന്ന് പറയുന്നത് തെറ്റാണ്. തച്ചങ്കരി എത്ര ശ്രമിച്ചാലും കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കാൻ ജനം സമ്മതിക്കില്ല. 25 വർഷത്തിനിടെ ശമ്പളം ഇപ്പോഴാണ് സ്വന്തം വരുമാനത്തിൽനിന്ന് െകാടുത്തതെന്ന് പറയുന്നതും പച്ചക്കള്ളമാണ്. ശബരിമല സ്പെഷൽ സർവിസി​െൻറ വരുമാനത്തെത്തുടർന്നാണ് ശമ്പളം നൽകാനായത്. ശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് തച്ചങ്കരി കണ്ടക്ടറായും െഡ്രെവറായും പോയിട്ടല്ല വരുമാനമുണ്ടായത്. തൊഴിലാളികളും യൂനിയൻ നേതാക്കളും പണിയെടുത്താണ് വരുമാന നേട്ടമുണ്ടാക്കിയത്. ഇക്കാര്യം ഹൈകോടതിയും സമ്മതിച്ചിട്ടുണ്ട്. നിലക്കൽ-പമ്പ സർവിസിന് കെ.എസ്.ആർ.ടി.സി മാത്രം ഒാടിയതും വരുമാനം കൂട്ടി. ടിക്കറ്റ് ചാർജിൽ വർധനയുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തിൽ നാല്-അഞ്ച് ലക്ഷം കുറവുണ്ടായി. ശമ്പളം കൊടുക്കാനും ഡീസൽ നിറക്കാനുമുള്ള വരുമാനം എക്കാലത്തും കോർപറേഷന് ലഭിച്ചിരുന്നു. മാസം 296 കോടിയാണ് ചെലവ്. സ്വയംപര്യാപ്തമായെന്ന് കൊട്ടിഘോഷിച്ച ജനുവരിയിൽ വരുമാനം 189.71 കോടിയാണ്. സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കത്തെയും ഇല്ലാത്ത കണക്കുകൾ പ്രചരിപ്പിച്ച് സ്ഥാപനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തെയുമാണ് യൂനിയൻ എതിർത്തത്. അപകടംപറ്റിയ തൊഴിലാളികളെ ജീവനോടെ കുഴിച്ചിടാമെന്ന കാഴ്ചപ്പാടിനെയും ചോദ്യചെയ്തു. ജീവനക്കാർ എന്തോ കുഴപ്പമുണ്ടാക്കിയെന്നാണ് പ്രചരിപ്പിക്കുന്നത്. തച്ചങ്കരി വന്നശേഷം തൊഴിലാളികളെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. പ്രസവിച്ച് കുറച്ചുദിവസമായ പെൺകുട്ടിയെ വരെ ദൂരത്തേക്ക് മാറ്റി. എത്രയും ദൂരം േപാകാമോ അത്രയും ദൂരം മാറ്റിയ തച്ചങ്കരിയും മനുഷ്യസ്ത്രീക്ക് ജനിച്ചതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജനകീയ ട്രാൻസ്പോർട്ട്-ജനപക്ഷ വികസനം എന്ന മുദ്രാവാക്യമുയർത്തി കേരളത്തിൽ പൊതുഗതാഗതത്തിന് തുറക്കംകുറിച്ച ഫ്രെബുവരി 20ന് ബസ് ഡേ ആചരിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, വൈസ് പ്രസിഡൻറ് എസ്. വിനോദ്, ജില്ല സെക്രട്ടറി ആർ. ഹരിദാസ് എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story