Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅതിർത്തി വനത്തിൽ...

അതിർത്തി വനത്തിൽ മരപ്പട്ടിയും മ്ലാവും ചത്തനിലയിൽ

text_fields
bookmark_border
കുമളി: പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന അതിർത്തി വനത്തിൽ മരപ്പട്ടിയെയും മ്ലാവിനെയും ചത്തനിലയിൽ കണ്ടെത്ത ി. മേഘമല വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട ഗൂഡല്ലൂർ റേഞ്ചിലെ ലോവർ ക്യാമ്പ് ബീറ്റിലാണ് സംഭവം. രണ്ടു വയസ്സ് വരുന്ന പെൺമ്ലാവി​െൻറ ജഡമാണ് കണ്ടെത്തിയത്. ലോവർ ക്യാമ്പ് അമരാവതി ഭാഗത്തുനിന്നാണ് മരപ്പട്ടിയുടെ ജഡം കണ്ടെത്തിയത്. മരത്തിൽനിന്ന് വീണാണ് മരപ്പട്ടി ചത്തതെന്നാണ് അധികൃതർ പറയുന്നത്. ഗൂഡല്ലർ റേഞ്ച് ഓഫിസർ അൻപഴക​െൻറ നേതൃത്വത്തിൽ വനം വകുപ്പിലെ ഡോക്ടർ ഉലകനാഥൻ പോസ്റ്റ്മോർട്ടം നടത്തി. ദിവസങ്ങൾക്കുമുമ്പ് റോഡരികിൽനിന്ന് പുള്ളിപ്പുലി പൂച്ചയുടെയും കാട്ടിൽനിന്ന് പന്നിയുടെയും ജഡങ്ങൾ കണ്ടെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story