Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:01 AM IST Updated On
date_range 5 Feb 2019 5:01 AM ISTതൊടുപുഴയിൽ ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമാണോദ്ഘാടനം ഇന്ന്
text_fieldsbookmark_border
* മുനിസിപ്പിൽ കൗൺസിലിൽ ആേലാചിക്കാതെയെന്ന് എൽ.ഡി.എഫ് തൊടുപുഴ: കോതായിക്കുന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ട്രീറ്റ്മെൻറ് പ്ലാേൻറാടു കൂടിയ ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമാണത്തിന് തിങ്കളാഴ്ച ശിലയിടും. ആകെ 57 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ഇരുനിലകളിലായാണ് കംഫർട്ട് സ്റ്റേഷൻ നിർമിക്കുന്നത്. താഴത്തെ നിലയിൽ ടോയ്ലറ്റും മുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്രമകേന്ദ്രവും എന്ന നിലയിലാണ് രൂപരേഖ. ടോയ്ലറ്റ് കോംപ്ലക്സ് നിർമാണോദ്ഘാടനം മുനിസിപ്പിൽ കൗൺസിലിൽ ആേലാചിക്കാതെയാണ് നടത്തുന്നതെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. പദ്ധതി അട്ടിമറിച്ചവർ ഇപ്പോൾ അതിെൻറ പിതൃത്വം ഏറ്റടുക്കാൻവേണ്ടി അവിടെതന്നെ കൗൺസിൽ തീരുമാനമില്ലാതെ ശിലാസ്ഥാപനം നടത്താൻ എടുത്ത തീരുമാനം വിലകുറഞ്ഞ നടപടിയാണ്. പദ്ധതിയുടെ പ്രയോജനം ഉടൻ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും യു.ഡി.എഫിെൻറ വികസന നയത്തോടുള്ള വിയോജിപ്പ് ജനങ്ങൾ തിരിച്ചറിയണമെന്നും എൽ.ഡി.എഫ് കൺസിലർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story