Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:01 AM IST Updated On
date_range 7 Jan 2019 5:01 AM ISTദേശീയ പണിമുടക്ക്: എഫ്.ഐ.ടി.യു-അസെറ്റ് സംയുക്ത സമരസമിതി പോസ്റ്റ് ഓഫിസ് മാര്‍ച്ച്
text_fieldsbookmark_border
കോട്ടയം: ദേശീയ പണിമുടക്കിൽ പങ്കുചേരുമെന്ന് എഫ്.ഐ.ടി.യു-അസെറ്റ് സംയുക്ത സമരസമിതി. പണിമുടക്കിനോടനുബന്ധിച്ച് എട ്ടിന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധർണയും നടത്തും. കോട്ടയം ഗാന്ധി സ്‌ക്വയർ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ചിന് ശേഷം ഹെഡ് പോസ്റ്റ് ഓഫിസ് ധർണ വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന ട്രഷറർ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാജ്യത്തെ ഭരണാധികാരികൾപോലും വർഗീയതയുടെ പ്രചാരകരായി മാറി. ഭിന്നിപ്പിെൻറ വിഷവിത്ത് പാകി തമ്മിൽ തല്ലിച്ച് അധികാരം നിലനിർത്താനുള്ള ഹീനശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അധികാരം മാത്രമാണ് സംഘ്പരിവാറിെൻറയും ബി.ജെ.പിയുടെയും ലക്ഷ്യം. അതിന് എന്ത് നീചപ്രവൃത്തിയും ചെയ്യാന്‍ അവര്‍ തയാറാണ്. ചെറുത്തുനില്‍പ് മാത്രമാണ് നിലനില്‍പിനുള്ള ഏകവഴി. ഈ പ്രതിരോധത്തിെൻറ വഴിയില്‍ വിശാലമായ ബദല്‍ രാഷ്ട്രീയ ചേരി ശക്തിപ്പെടണം. നിലനില്‍പ് ചോദ്യംചെയ്യപ്പെടുന്ന മുഴുവന്‍ വിഭാഗങ്ങളും ജനാധിപത്യ മതേതര വിശ്വാസികളും ഈ പോരാട്ടത്തില്‍ അണിചേരണം. എഫ്.ഐ.ടി.യു പ്രസ്ഥാനത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളി യൂനിയനുകളും സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ പൊതുവേദിയായ അസെറ്റും അംഗ സംഘടനകളും ഉൾപ്പെടുന്ന സംയുക്ത സമരസമിതിയും പണിമുടക്കിൽ പങ്കാളികളാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story