Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:01 AM IST Updated On
date_range 7 Jan 2019 5:01 AM ISTകുറിച്ചിയിൽ യുവാവിനെ മർദിച്ചതായി പരാതി
text_fieldsbookmark_border
ചങ്ങനാശ്ശേരി: എസ്.എന്‍.ഡി.പി മൈക്രോ യൂനിറ്റ് സെക്രട്ടറി പ്രശാന്ത് രവിയെ കുറിച്ചി റെഡിമെയ്ഡ് ജങ്ഷനിൽ ഒരു സംഘം ആക്രമിച്ചതായി പരാതി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടന്ന ഹര്‍ത്താലിനെ അനുകൂലിച്ച് പ്രശാന്ത് രവിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു. അതിെൻറ അനിഷ്ടം മൂലം ഡി.വൈ.എഫ്.ഐ അനുഭാവികളായവർ ആക്രമിച്ചെന്നാണ് ആക്ഷേപം. പ്രശാന്ത് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ശബരിമല കർമസമിതി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് മെംബർ ബി.ആർ. മഞ്ജീഷ്, ജി. ശ്രീകുമാർ, കുഞ്ഞുമോൻ ഉതിക്കൽ, പി.കെ. ഗോപാലകൃഷ്ണൻ, എം.എസ്. കൃഷ്ണകുമാർ, രതീഷ് വി. കുറിച്ചി തുടങ്ങിയവർ പ്രശാന്ത് രവിയെ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story