Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാത്താമുട്ടം സംഭവം:...

പാത്താമുട്ടം സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം ഡി.വൈ.എഫ്.ഐക്കാരെ രക്ഷിക്കാൻ -രമേശ് ചെന്നിത്തല

text_fields
bookmark_border
പാത്താമുട്ടം സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം ഡി.വൈ.എഫ്.ഐക്കാരെ രക്ഷിക്കാൻ -രമേശ് ചെന്നിത്തല
cancel
*എസ്.പി ഓഫിസ് മാർച്ചിലെ സംഘർഷം 300 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല കുറ്റം കോട്ടയം: പാത്താമുട്ടം ആംഗ്ലിക്കൻ പള്ളി ആക്രമണക്കേസിൽ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് പ്രതിഷേധ മാര്‍ച്ചിൽ പങ്കെടുത്തതി​െൻറ പേരിൽ റിമാന്‍ഡിൽ കഴിയുന്ന കോൺഗ്രസ് പ്രവര്‍ത്തകരെ സബ് ജയിലിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം എസ്.പി ഓഫിസ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പ്രകോപനമില്ലാതെയാണ് തല്ലിച്ചതച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണ​െൻറയും സാന്നിധ്യത്തിലാണ് പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആർ.എസ്.എസ് അക്രമങ്ങള്‍ക്ക് നേരെ കണ്ണടച്ച പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മനഃപൂർവം ആക്രമിക്കുകയായിരുന്നു. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണ്. നാല് എസ്.പിമാർ ഡി.ജി.പിയുടെ ഉത്തരവ് ലംഘിച്ച നടപടി കേരള ചരിത്രത്തിൽ ആദ്യമായി ഉണ്ടായെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിയും ജയിലിലെത്തി റിമാൻഡിലുള്ള കോൺഗ്രസ് നേതാക്കളായ ഷിൻസ് പീറ്റർ, ശ്രീക്കുട്ടൻ എന്നിവരെ സന്ദർശിച്ചു. ഇവരെ 18 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, യു.ഡി.എഫ് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ തുടങ്ങിയവരും ഒപ്പമുണ്ടായി. വെള്ളിയാഴ്ചത്തെ പ്രതിഷേധ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story