Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർഷിക കടങ്ങൾ...

കാർഷിക കടങ്ങൾ എഴുതിത്തള്ളണം -സ്വതന്ത്ര കർഷക സംഘം

text_fields
bookmark_border
കാർഷിക കടങ്ങൾ എഴുതിത്തള്ളണം -സ്വതന്ത്ര കർഷക സംഘം
cancel
കോട്ടയം: കാർഷികോൽപന്നങ്ങളുടെ വിലയിടിവും പ്രളയദുരന്തവും മൂലം ദുരിതക്കയത്തിലകപ്പെട്ട കർഷകരുടെ ബാങ്ക് കടങ് ങളും വായ്പയും എഴുതിത്തള്ളണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫാർമേഴ്സ് പാർലമ​െൻറ് കേന്ദ്ര-സംസ്ഥാന സർക്കാറുകേളാട് ആവശ്യപ്പെട്ടു. ജില്ലയിൽ 50 ഫാർമേഴ്സ് പാർലമ​െൻറ് സംഘടിപ്പിച്ച് കർഷകരുടെ ആവശ്യങ്ങൾ അധികാരകേന്ദ്രങ്ങളിലെത്തിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദുകുട്ടി വിഷയം അവതരിപ്പിച്ചു. റഫീഖ് മണിമല മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എം. സലീം, പി.എസ്. ബഷീർ, പി.കെ. അബ്ദുൽസലാം, പി.എ. നസീർ, ബീന അഷ്റഫ്, ബാബു, അഡ്വ. ഷാജഹാൻ, ഫാറൂഖ് പാലപ്പറമ്പിൽ, കെ.കെ. സാലി, കെ.കെ. കൊച്ചുണ്ണി, ഷമീർ വാളയംകണ്ടം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story