Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:01 AM IST Updated On
date_range 6 Jan 2019 5:01 AM ISTകുമാരനല്ലൂരിൽ കാണിക്കമണ്ഡപത്തിെൻറ ചില്ല് തകർത്ത് മോഷണം; ഒരാൾ കസ്റ്റഡിയിൽ
text_fieldsbookmark_border
ഗാന്ധിനഗർ: കുമാരനല്ലൂർ ദേവീക്ഷേത്രത്തിെൻറ കാണിക്കമണ്ഡപത്തിെൻറ ചില്ല് തകർത്ത് മോഷണം. സമീപത്തെ സി.സി ടി.വിയി ൽനിന്ന് പ്രതിയുടെ ദൃശ്യം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഓരാളെ കസ്റ്റഡിയിലെടുത്തതായി സൂചന. വെള്ളിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. മേൽപാലം-അമ്പലം റോഡ് ജങ്ഷനിലെ കാണിക്കമണ്ഡപത്തിെൻറ ചില്ലുകൾ എറിഞ്ഞുടച്ച ശേഷമാണ് ദേവീവിഗ്രഹത്തിലുണ്ടായിരുന്ന മാല കവർന്നത്. മുക്കുപണ്ടമെന്നറിയാതെയാണ് മാലയെടുത്തത്. രാവിലെ വിളക്ക് തെളിക്കാനെത്തിയവരാണ് കാണിക്കമണ്ഡപം തകർത്തത് കണ്ടത്. ഉടൻ ദേവസ്വം അധികാരികളെയും പൊലീസിനെയും അറിയിച്ചു. ഗാന്ധിനഗർ എസ്.ഐ മനു വി. നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല മോഷണംപോയതായി മനസ്സിലാക്കിയ പൊലീസ്, രാത്രി കസ്റ്റഡിയിെലടുത്ത ബൈക്ക് മോഷ്ടാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാളിൽനിന്ന് മാല ലഭിച്ചു. വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയാണെന്ന് അറിഞ്ഞപ്പോൾ തുടർ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് സംശയിക്കുന്നു. കൂടുതൽ ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്കൂട്ടറിലാണ് ഇയാൾ എസ്.എച്ച് മൗണ്ട് ഭാഗത്തുനിന്ന് എത്തിയത്. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് സ്കൂട്ടറിെൻറ നമ്പർ ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ നാഗമ്പടം ഭാഗത്തുനിന്ന് മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. സ്കൂട്ടറും പിടിച്ചെടുത്തു. സ്വകാര്യ ബസ് സർവിസ് നടത്തുന്ന വേളൂർ വാളകത്തിൽ ഷാജിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ചതാണ് സ്കൂട്ടറെന്ന് പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story