Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൻ.ജി.ഒ സംഘ്​ സംസ്​ഥാന...

എൻ.ജി.ഒ സംഘ്​ സംസ്​ഥാന സമ്മേളനം കോട്ടയത്ത്​

text_fields
bookmark_border
കോട്ടയം: കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനം ഈ മാസം 14, 15 തീയതികളില്‍ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സ​െൻററില്‍ നടക്കും. 14ന് രാവിലെ 10ന് സംസ്ഥാന ഭാരവാഹി യോഗവും ഉച്ചക്ക് രണ്ടിന് സംസ്ഥാന കൗണ്‍സില്‍ യോഗവും നടക്കും. ബി.എം.എസ് സംസ്ഥാന സംഘടന കാര്യദര്‍ശി സി.വി. രാജേഷ് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 10.30ന് സംസ്ഥാന പ്രതിനിധി സമ്മേളനം ബി.എം.എസ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ബി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ബി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യും. 2.30ന് 'ജീവനക്കാരുടെ അവകാശ സംരക്ഷണവും സാലറി ചലഞ്ചിലെ നിയമപോരാട്ടവും' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഒ. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ ഡി.ജിപി ടി.പി. സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ബി.എം.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. സി.എ. ഐസക്, എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡൻറ് പി. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ട്രഷറര്‍ എം.ആര്‍. അജിത്കുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ. വിനോദ്കുമാര്‍, കോട്ടയം ജില്ല സെക്രട്ടറി കെ. ജയരാജ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story