Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 4:59 AM IST Updated On
date_range 8 Dec 2018 4:59 AM ISTപ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസ്: സൂത്രധാരൻ അറസ്റ്റിൽ
text_fieldsbookmark_border
പത്തനംതിട്ട: മഞ്ഞനിക്കരയിൽനിന്ന് പ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമ ായ മുരളീധരനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിയുടെ മാതൃസഹോദരിയുടെ ഭർത്താവും ഒന്നാം പ്രതി അവിനാഷിെൻറ പിതാവുമാണ് കർണാടക ഭദ്രാവതി സ്വദേശി മുരളീധരൻ. സംഭവത്തിനുശേഷം ഒളിവിലിരുന്ന മുരളീധരനെ കർണാടകയിലെ ചിക്മഗളൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. നവംബർ 30ന് രാത്രി 10ന് മഞ്ഞനിക്കരയിലെ വീട്ടിൽനിന്നാണ് ക്വട്ടേഷൻ സംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. സംഭവദിവസം മാതാപിതാക്കൾ ബംഗളൂരുവിൽ ആയതിനാൽ മുത്തശ്ശിയും വിദ്യാർഥിയും മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. വിദ്യാർഥിയുടെ മാതാപിതാക്കളിൽനിന്ന് 25 ലക്ഷം തട്ടിയെടുക്കാനായിരുന്നു പദ്ധതി. പൊലീസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ മുരളീധരൻ സംഘത്തെ രണ്ടായി തിരിച്ചു. കൂത്താട്ടുകുളത്തുെവച്ച് വാഹനത്തിൽനിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അവിനാഷിനെ (25) പൊലീസ് പിടികൂടിയെങ്കിലും മുരളീധരൻ ബസിൽ കർണാടകയിലേക്ക് രക്ഷപ്പെട്ടു. സംഘത്തിെൻറ കൂടെയുണ്ടായിരുന്ന പ്രേംദാസ് (31), ചന്ദ്രശേഖർ (24), ഹനീഫ (33), അലക്‌സ് ജോണ്‍ (35) എന്നിവരെ പത്തനംതിട്ട പൊലീസിെൻറ നിർദേശപ്രകാരം പെരുമ്പാവൂർ പൊലീസ് അന്ന് രാത്രി തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ജി. സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സവി രാജൻ, സുനിൽ, ഡ്രൈവർ രഘു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സാക്ഷികളെ കാണിച്ചുതിരിച്ചറിഞ്ഞശേഷം പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story