Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:31 AM IST Updated On
date_range 21 Oct 2018 10:31 AM ISTനവവധൂവര സംഗമത്തിന് വേദിയായി ഏഴാച്ചേരി കാവിൻപുറം ക്ഷേത്രസന്നിധി
text_fieldsbookmark_border
പാലാ: അന്ത്യാളം പള്ളിയുടെ അൾത്താരക്ക് മുന്നിൽ മിന്നുചാർത്തിയ ഉടൻ ജസ്നയെയും കൂട്ടി സിജു പാഞ്ഞു. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയിൽ അജിത്തിെൻറയും ആതിരയുടെയും വിവാഹമണ്ഡപത്തിലേക്ക്. അജിത്ത് ആതിരക്ക് താലിചാർത്തിയ ഉടൻ ആദ്യ ആശംസകളുമായി നവവധൂവരന്മാരായ സിജുവും ജസ്നയും എത്തിയപ്പോൾ കാണികൾക്കും കൗതുകം. അത്യപൂർവ ഈ നവവധൂവര സംഗമത്തിന് വേദിയായത് ഏഴാച്ചേരി കാവിൻപുറം ക്ഷേത്രസന്നിധി. ഏഴാച്ചേരി സഹകരണ ബാങ്ക് ജീവനക്കാരനായ സിജു അന്ത്യാളം കുര്യത്ത് ജോസഫിെൻറയും ലീലാമ്മയുടെയും മകനാണ്. മുമ്പ് ഏഴാച്ചേരി ബാങ്കിൽ ജോലിനോക്കിയിരുന്ന ആതിര ഏഴാച്ചേരി മുട്ടത്തുകുന്നേൽ സേതുനാഥിെൻറയും അംബികയുടെയും മകളാണ്. ബാങ്കിലെ സഹപ്രവർത്തകരായിരുന്ന ഇരുവരുടെയും വിവാഹം ഒറ്റദിവസമായത് യാദൃശ്ചികം. ഞായറാഴ്ച 11നും 12നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു രണ്ട് വിവാഹങ്ങളും. സിജുവിെൻറ വധു മേലുകാവുമറ്റം കാട്ടുപാറയിൽ ജോസഫിെൻറയും എൽസിയുടെയും മകൾ ജസ്ന. ആതിരയുടെ വരൻ ഉള്ളനാട് ഓടനാട്ട് രമണെൻറയും തങ്കമണിയുടെയും മകൻ അജിത്ത്. സിജുവിെൻറയും ജസ്നയുടെയും വിവാഹമാണ് ആദ്യം പൂർത്തിയായത്. പള്ളിയിൽ നിന്നിറങ്ങിയ ഉടൻ ഏഴാച്ചേരി സഹകരണ ബാങ്ക് പ്രസിഡൻറ് അലക്സി അലക്സാണ്ടർ, ഭരണസമിതിയംഗം അനൂപ് ചാലിൽ എന്നിവരെയും കൂട്ടി സിജുവും ജസ്നയും കാവിൻപുറം ക്ഷേത്രത്തിലേക്ക് കുതിക്കുകയായിരുന്നു. ക്ഷേത്രത്തിലെ വിവാഹമണ്ഡപത്തിൽ ഇവർ പരസ്പരം ഹസ്തദാനം നടത്തി ആശംസകൾ പങ്കുെവച്ചപ്പോൾ കാണികൾ കൈയടിച്ചു. തങ്ങൾക്ക് ലഭിച്ച പൂമാലകൾ ആതിരയും അജിത്തും സിജുവിനും ജസ്നക്കും സമ്മാനിച്ചു. ൈകയിൽ കരുതിയ മധുരമിഠായികൾ അജിത്തിനും ആതിരക്കും നൽകിയാണ് സിജുവും ജസ്നയും സ്നേഹം പങ്കുെവച്ചത്. അജിത്തിനും ആതിരക്കുമൊപ്പം അഞ്ചുമിനിറ്റ് ചെലവഴിച്ചശേഷം സിജുവും ജസ്നയും രാമപുരത്തെ വിവാഹസൽക്കാര വേദിയിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story