Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:31 AM IST Updated On
date_range 21 Oct 2018 10:31 AM ISTവേമ്പനാട്ടുകായലില്‍ മത്സ്യഫെഡിെൻറ ടൂര്‍ പാക്കേജിന് തുടക്കമായി
text_fieldsbookmark_border
വൈക്കം: കായല്‍ വിഭവങ്ങളുടെ രുചിയും പ്രകൃതിസൗന്ദര്യവും ആസ്വദിച്ച് വേമ്പനാട്ട് കായലിെൻറ ഓളപ്പരപ്പിലൂടെയുള്ള മത്സ്യഫെഡിെൻറ പുതിയ ടൂര്‍ പാക്കേജിന് തുടക്കമായി. മത്സ്യഫെഡിെൻറ കാട്ടിക്കുന്നിലെ പാലാക്കരി, എറണാകുളം ജില്ലയിലെ മാലിപ്പുറം, ഞാറക്കല്‍ അക്വാ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചകള്‍ ഒന്നിച്ചുകാണാൻ ജലമാര്‍ഗമുള്ള പ്രവാഹിനി, കരമാര്‍ഗമുള്ള ഭൂമിക ടൂര്‍ പാക്കേജിെൻറ ഉദ്ഘാടനം സി.കെ. ആശ എം.എല്‍.എ നിര്‍വഹിച്ചു. വൈക്കത്തിെൻറ സുന്ദരക്കാഴ്ചകള്‍ വിനോദസഞ്ചാര മേഖലക്ക് മുതല്‍ക്കൂട്ടാകുമെന്ന് അവര്‍ പറഞ്ഞു. പാലാക്കരി ഫാം കവാടത്തിന് സമീപം നിർമിച്ച മത്സ്യ കന്യകയുടെ ശിൽപവും എം.എല്‍.എ അനാച്ഛാദനം ചെയ്തു. ടൂര്‍ പാക്കേജിെൻറ ആദ്യ കരയാത്ര മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ ഫ്ലാഗ്ഓഫ് ചെയ്തു. പുരാതനകാലത്തെ മത്സ്യത്തൊഴിലാളികള്‍ വള്ളത്തിലും വീടുകളിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ശേഖരമുള്ള കെട്ടുവള്ളം മ്യൂസിയത്തിെൻറ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതാ അശോകന്‍ നിര്‍വഹിച്ചു. മത്സ്യകന്യകയുടെ ശില്‍പികളായ സന്തോഷ് ഉഴൂര്‍, ഉദയന്‍ കാനം, കെട്ടുവള്ളം നിര്‍മിച്ച കെ.എം. സജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഷീദ്, സ്മിത, റംല, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ടി. രഘുവരന്‍, ശ്രീവിദ്യ സുമോദ്, പി.എസ്. രേഖ, ഡി.ജി.എം (അക്വാ) വി. രേഖ, മത്സ്യഫെഡ് ജില്ല മാനേജര്‍ പി.ടി. ജോസഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയശ്രീ, ഫാം മാനേജര്‍ നിഷ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story