Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:31 AM IST Updated On
date_range 21 Oct 2018 10:31 AM ISTപമ്പിൽനിന്ന് സീസൽ നിറച്ച വാഹനങ്ങൾ കേടായതായി പരാതി
text_fieldsbookmark_border
കടുത്തുരുത്തി: പമ്പിൽനിന്ന് ഡീസൽ നിറച്ച വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചതായി പരാതി. ആപ്പാഞ്ചിറയിൽ പ്രവർത്തിക്കുന്ന പമ്പിൽനിന്ന് ഡീസൽ നിറച്ച വാഹനങ്ങളാണ് കേടായത്. ശനിയാഴ്ച രാവിലെ 7.45ന് കുറുപ്പന്തറ ഓട്ടോ സ്റ്റാൻഡിൽനിന്ന് ഓട്ടം പോയശേഷം തിരികെ വന്ന ഓട്ടോ ഡ്രൈവർ ഓമല്ലൂർ ഗിരീഷ് നിവാസിൽ ഗിരീഷ് ഈ പമ്പിൽനിന്ന് ഡീസൽ നിറച്ചു. കോട്ടയേത്തക്ക് പോകേണ്ടതിനാൽ കൂടുതൽ ഡീസൽ നിറച്ച ശേഷം ഒരു കിലോമീറ്ററോളം എത്തിയപ്പോൾ ഓട്ടോ നിന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കയറി ഇതേ പമ്പിൽനിന്ന് കുപ്പിയിൽ സീസൽ വാങ്ങിയപ്പോൾ ഡീസലിെൻറ ഒരു സാമ്യവുമില്ലാത്ത വെള്ളവും പതയുമാണ് കണ്ടത്. തുടർന്ന് ഗിരീഷ് കടുത്തുരുത്തി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഗിരീഷ് ബഹളം വെച്ചപ്പോൾ പമ്പുടമ വാഹനം നന്നാക്കിക്കൊടുക്കാമെന്ന് പറഞ്ഞു. ഇവിടെനിന്ന് ഡീസൽ നിറച്ച മറ്റ് ഓട്ടോകൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ച് വർഷോപ്പുകളിൽ എത്തിയിട്ടുണ്ട്. തലേദിവസം ലോറിയിൽ വന്ന ഡീസലിൽനിന്ന് സംഭവിച്ചതാണെന്ന് പമ്പുടമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story