Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിറക്കടവ് മഹാദേവ...

ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ നെയ്യാട്ട്​ 17ന്​

text_fields
bookmark_border
ചിറക്കടവ്: രണ്ടു ഗ്രാമങ്ങൾ തമ്മിലും അവിടങ്ങളിലെ ക്ഷേത്രങ്ങൾ തമ്മിലുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ നെയ്യാട്ട് 17ന് നടക്കും. രാജഭരണകാലം മുതൽ നൂറ്റാണ്ടുകളായി ചിറക്കടവും ചെങ്ങന്നൂരും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തി​െൻറ ഭാഗമാണ് ഭക്തിനിർഭരമായ നെയ്യാട്ട്. ചിറക്കടവ് മഹാദേവന് അഭിഷേകം ചെയ്യാൻ ഭക്തർ സമർപ്പിക്കുന്ന നെയ്യിൽ ഒരു വിഹിതം ഘോഷയാത്രയായി ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ച് സമർപ്പിച്ച് അവിടെ അഭിഷേകം നടത്തും. നിലച്ചുപോയ ഈ ആചാരം ദേവപ്രശ്‌നവിധി പ്രകാരം പുനരാരംഭിച്ചതാണ്. രാവിലെ 10.30ന് ഭക്തരും വാഴൂർ തീർഥപാദാശ്രമത്തിൽനിന്ന് എത്തിക്കുന്ന നെയ്യിൽ ഒരുഭാഗം പൂജകൾക്കു ശേഷം മേൽശാന്തി സി.കെ. വിക്രമൻ നമ്പൂതിരി മഹാദേവ സേവാസംഘം ഭാരവാഹികൾക്ക് കൈമാറും. ഘോഷയാത്രയായി ചെങ്ങന്നൂരിലേക്ക് പുറപ്പെടും. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തന്ത്രി കണ്ഠരര് മോഹനര് ഏറ്റുവാങ്ങും. തുലാസംക്രമമുഹൂർത്തമായ വൈകീട്ട് 6.44ന് ചെങ്ങന്നൂർ മഹാദേവന് അഭിഷേകം (നെയ്യാട്ട്) നടത്തും. ഇതേ മുഹൂർത്തത്തിൽ ചിറക്കടവ് മഹാദേവനും നെയ്യാട്ട് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story