Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 1:29 PM IST Updated On
date_range 19 Sept 2018 1:29 PM ISTപി.കെ. ശശിയുടെ ഓഫിസിലേക്ക് കെ.എസ്.യു മാർച്ച്; ലാത്തിച്ചാർജിൽ സംസ്ഥാന പ്രസിഡൻറിന് പരിക്ക്
text_fieldsbookmark_border
ചെർപ്പുളശ്ശേരി (പാലക്കാട്): പീഡനാരോപണവിധേയനായ പി.കെ. ശശി എം.എൽ.എ രാജിെവക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ ചെർപ്പുളശ്ശേരിയിലെ എം.എൽ.എ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിൽ സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, ജില്ല പ്രസിഡൻറ് അജയ് ഘോഷ് എന്നിവരുൾെപ്പടെ ഏഴു പ്രവർത്തകർക്ക് പരിക്കേറ്റു. സമരക്കാരുടെ കല്ലേറിൽ എസ്.െഎ അടക്കം പൊലീസുകാർക്കും പരിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ ടൗണിൽനിന്നാരംഭിച്ച മാർച്ച് ഓഫിസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് െപാലീസ് തടഞ്ഞു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതേതുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. പരിക്കേറ്റ പ്രവർത്തകർ ചെർപ്പുളശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ ചെർപ്പുളശ്ശേരി എസ്.ഐ എൻ. രാജേഷ്, ശ്രീകൃഷ്ണപുരം എസ്.ഐ പി. ശ്രീനിവാസൻ, സിവിൽ പൊലീസ് ഓഫിസർ വി. രാജൻ എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരും ചികിത്സ തേടി. പ്രകോപനമില്ലാതെ സമരം കഴിഞ്ഞ് പോകുന്നതിനിടെയാണ് പ്രവർത്തകരെ പൊലീസ് മർദിച്ചതെന്ന് കെ.എം. അഭിജിത് ആരോപിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് ഉൾെപ്പടെ 150ഒാളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സമരം കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്തു. അജയ് ഘോഷ് അധ്യക്ഷത വഹിച്ചു. കെ.ടി. അജ്മൽ, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, പി.പി. വിനോദ് കുമാർ, പി. സുബീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story