Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 12:14 PM IST Updated On
date_range 19 Sept 2018 12:14 PM ISTമാധ്യമപ്രവർത്തക വേജ‌്ബോർഡ‌് ഉടൻ രൂപവത്കരിക്കണം -എ.െഎ.എൻ.ഇ.എഫ്
text_fieldsbookmark_border
കോട്ടയം: മാധ്യമപ്രവർത്തകരുടെ സേവന വേതന പരിഷ‌്കരണത്തിനുള്ള വേജ‌്ബോർഡ‌് അടിയന്തരമായി രൂപവത്കരിക്കണമെന്ന് ഓൾ ഇന്ത്യ ന്യൂസ‌് പേപ്പർ എംപ്ലോയീസ‌് ഫെഡറേഷൻ ദേശീയ സമ്മേളനം കേന്ദ്ര സർക്കാറിനോട‌് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്ക‌് പെൻഷൻ അനുവദിക്കുക, പി.എഫ‌് പെൻഷനിലെ അപാകതകൾ പരിഹരിക്കുക, തൊഴിൽനിയമം പരിഷ‌്കാരങ്ങളിലെ തൊഴിലാളിവിരുദ്ധ സമീപനങ്ങൾ ഒഴിവാക്കുക, ദൃശ്യമാധ്യമപ്രവർത്തകരെ വേജ്ബോർഡിെൻറ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ദേശീയ പ്രസിഡൻറ് എസ്.ടി. ഥാക്കൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, ഓർഗനൈസിങ‌് സെക്രട്ടറി ഗോപൻ നമ്പാട്ട‌്, ജയിംസ‌്കുട്ടി ജേക്കബ‌്, ജയ‌്സൺ മാത്യു എന്നിവർ സംസാരിച്ചു. മാന്നാനം കെ.ഇ സ‌്കൂളിൽ നടന്ന സാംസ‌്കാരിക ഉത്സവം ഫാ. ജയിംസ‌് മുല്ലശേരി ഉദ‌്ഘാടനം ചെയ‌്തു. ഫെഡറേഷൻ ഓർഗനൈസിങ‌് സെക്രട്ടറി ഗോപൻ നമ്പാട്ട‌് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് അഡ്വ. എസ്.ഡി. ഥാക്കൂർ, ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, സ്വാഗതസംഘം ജനറൽ കൺവീനർ ജയിംസ‌്കുട്ടി ജേക്കബ‌്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജയ‌്സൺ മാത്യു, കൺവീനർ കോര സി. കുന്നുംപുറം എന്നിവർ സംസാരിച്ചു. ദേശീയ പ്രസിഡൻറായി അഡ്വ. എസ്.ഡി. ഥാക്കൂർ, ജനറൽ സെക്രട്ടറിയായി വി. ബാലഗോപാൽ എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story