Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമോടികൂട്ടിയിട്ടും...

മോടികൂട്ടിയിട്ടും ചാലച്ചിറ കുടുംബാരോഗ്യകേന്ദ്രം അവശതയിൽ

text_fields
bookmark_border
മോടികൂട്ടിയിട്ടും ചാലച്ചിറ കുടുംബാരോഗ്യകേന്ദ്രം അവശതയിൽ
cancel
ചങ്ങനാശ്ശേരി: മൂന്നര ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ചാലച്ചിറ കുടുംബാരോഗ്യകേന്ദ്രം ശോച്യാവസ്ഥയില്‍. കുറിച്ചി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 13, 17 വാര്‍ഡുകളിലുള്ളവർക്ക് ഗുണകരമാകുന്ന ആരോഗ്യകേന്ദ്രമാണ് പുതുക്കിപ്പണിതിട്ടും ഉപയോഗശൂന്യമായത്. സ്ഥലപരിമിതിമൂലമാണ് അടുത്തിടെ മുന്നിൽ ഒരുഹാളും പാര്‍ക്കിങ് സൗകര്യവും നിർമിച്ചത്. എന്നാല്‍, ഈ ഹാളില്‍ സമീപത്തെ സ്ത്രീപഠനകേന്ദ്രത്തിലെ തയ്യല്‍മെഷീന്‍ അടക്കമുള്ളവ കൂട്ടിയിട്ടതിനാൽ രോഗികളെ ശുശ്രൂഷിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഒരുമുറിയില്‍ താൽക്കാലികമായി അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതും സുഗമമായ നടത്തിപ്പിന് തടസ്സമാകുന്നു. ഇതുമൂലം ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കുത്തിവെപ്പിന് പുളിമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപത്തെ അംഗന്‍വാടിയാണ് ഉപയോഗിക്കുന്നത്. കെട്ടിടത്തി​െൻറ മുറ്റവും ചുറ്റുപാടും കാടുകയറിയിരിക്കുകയാണ്. കുടിവെള്ളമാണ് മറ്റൊരുപ്രശ്നം. പിന്നിൽ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച വാട്ടര്‍ ടാങ്ക് ഉപയോഗശൂന്യമായി കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story