Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുറിച്ചിട്ട തടി...

മുറിച്ചിട്ട തടി മോഷ്​ടിച്ച രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
മുറിച്ചിട്ട തടി മോഷ്​ടിച്ച രണ്ടുപേര്‍ പിടിയില്‍
cancel
എരുമേലി: വില്‍ക്കാൻ മുറിച്ചിട്ട തടി മോഷ്ടിച്ച കേസില്‍ രണ്ടുപേർ പിടിയിൽ. അടിച്ചിപ്പുഴ ഇലവുങ്കല്‍ വിനോയി (30), നാറാണംമൂഴി കുരിപ്പയില്‍ സുരേഷ് (40) എന്നിവരാണ് പിടിയിലായത്. തടിക്കച്ചവടക്കാരനായ മണിപ്പുഴ കല്ലുപുരയ്ക്കല്‍ ജോസ് മാത്യുവി​െൻറ പരാതിയിലാണ് നടപടി. മുക്കൂട്ടുതറക്ക് സമീപം റോഡരികില്‍ വെട്ടിയിട്ട 80,000 രൂപയുടെ തടികളാണ് ഇവര്‍ കടത്തിയത്. തടിമില്ലുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ കൊല്ലം ചന്ദനത്തോപ്പിെല തടിമില്ലില്‍നിന്ന് തടികള്‍ കണ്ടെടുക്കുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർക്കെതിരെ തടി മോഷണവുമായി ബന്ധപ്പെട്ട് വേറെയും കേസുകള്‍ മറ്റ് സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് പറയുന്നു. പകല്‍ തടികള്‍ കണ്ടുവെച്ച ശേഷം പുലർച്ച വാഹനങ്ങളിലെത്തി മോഷ്ടിക്കുകയാണ് ഇവരുടെ രീതി. അപ്പു, പവി, അനൂപ് എന്നിവരും സംഘത്തിലുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സി.ഐ ടി.ഡി. സുനില്‍കുമാറി​െൻറ നേതൃത്വത്തില്‍ എസ്.ഐ ടി. ശ്രീജിത്, എ.എസ്.ഐ മുരളി, സി.പി.ഒമാരായ നിയാസ്, ബിനോ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story