Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 1:02 PM IST Updated On
date_range 15 Sept 2018 1:02 PM ISTഉരുൾപൊട്ടൽ മേഖലകളിലെ നിർമാണ വിലക്ക്: നടപടികൾ ഇഴയുന്നതായി ആക്ഷേപം
text_fieldsbookmark_border
കോട്ടയം: സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ മേഖലകളിൽ ശാസ്ത്രീയ പഠനത്തിന് ശേഷെമ, വീടുകളുടെയും മറ്റും പുനർനിർമാണത്തിന് അനുമതി നൽകാവൂ എന്ന സർക്കാർ നിർദേശം നടപ്പാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതായി ആക്ഷേപം. ശാസ്ത്രീയ പഠനം നടത്തി നിർമാണത്തിന് സാധ്യമായ മേഖലകൾ ഏതൊക്കെയെന്ന് തിട്ടപ്പെടുത്തുകയോ അല്ലെങ്കിൽ പകരം ഭൂമി നൽകി വീട് പുനർനിർമാണത്തിന് നടപടി സ്വീകരിക്കുകയോ വേണമെന്നാണ് വീട് നഷ്ടെപ്പട്ടവരുടെ ആവശ്യം. പുനർനിർമാണത്തിന് മുമ്പ് ഇവിടങ്ങളിൽ സർക്കാർതലത്തിൽ ശാസ്ത്രീയ പഠനം നടത്തുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പ്രളയം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ നടപടിയൊന്നും ആയിട്ടില്ലെന്നാണ് പരാതി. ഇത് പുനരധിവാസ പ്രവൃത്തികളെയും അനിശ്ചിതത്വത്തിലാക്കുകയാണ്. സ്വന്തം ഭൂമി ഉപേക്ഷിച്ചുപോകാൻ തയാറാകാത്തവരും നിരവധിയാണ്. മഴമാറി വേനൽകടുത്തിട്ടും നടപടി ഇഴയുന്നത് പ്രതിേഷധം ഉയർത്തിയിട്ടുണ്ട്. അപകടകരമായ സാഹചര്യത്തിൽനിന്ന് മാറാൻ ബഹുഭൂരിപക്ഷവും സന്നദ്ധരാണെങ്കിലും ഭൂമി ഉപേക്ഷിക്കുന്നത് പലർക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോട്ടയത്തിെൻറ കിഴക്കൻ പ്രദേശങ്ങളിലും ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലും മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും വീട് നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇവരുടെ കണക്ക് ബന്ധപ്പെട്ട കലക്ടർമാർ തയാറാക്കിയെങ്കിലും നടപടികൾ പാതിവഴിയിലാണ്. ഉരുൾപൊട്ടൽ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചു വരുകയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. നടപടികൾ വൈകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമല്ലാതെ ഒരുകാരണവശാലും നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകരുതെന്ന് ചീഫ് സെക്രട്ടറിയും ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ല കലക്ടർമാരും കർശനനിലപാടിലാണ്. ജില്ല പൊലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story