Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 1:02 PM IST Updated On
date_range 15 Sept 2018 1:02 PM ISTഇന്ധനവുമായി പോയ ട്രെയിനിന് ഒാട്ടത്തിനിടെ തീപിടിച്ചു; വൻദുരന്തം ഒഴിവായി
text_fieldsbookmark_border
കോട്ടയം: ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിന് ഒാട്ടത്തിനിടെ തീപിടിച്ചു. ഒഴിവായത് വൻദുരന്തം. വെള്ളിയാഴ്ച ഉച്ചക്ക് 1.15ന് കോട്ടയം മുട്ടമ്പലം പാറയ്ക്കല്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഇരുമ്പനത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാൻറിൽനിന്ന് ഇന്ധനവുമായി തമിഴ്‌നാട്ടിലെ തിരുനൽവേലിയിലേക്ക് പോയ ഗുഡ്സ് ട്രെയിനാണ് അപകടത്തിൽപെട്ടത്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, നാഫ്‌ത ഇന്ധനങ്ങളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടമറിഞ്ഞ് എത്തിയ അഗ്നിരക്ഷ സേനയും പൊലീസും പരിശോധന നടത്തുന്നതിനിടെ െട്രയിൻ മുന്നോെട്ടടുത്തതും ആശങ്കക്കിടയാക്കി. ട്രെയിൻ മുട്ടമ്പലം റെയിൽവേ ഗേറ്റ് കടന്നപ്പോഴാണ് ഒരു വാഗണിെൻറ മുകളിൽ തീ കണ്ടത്. നാട്ടുകാർ ബഹളംവെച്ച് വിവരം ഗാർഡിനെ അറിയിച്ചു. തുടർന്ന് ചുങ്കത്ത് കൊടൂരാറിന് മുകളിലെ പാലം കഴിഞ്ഞാണ് എൻജിൻ നിന്നത്. േലാക്കോ ൈപലറ്റ് ഇറങ്ങി പരിശോധന നടത്തിയെങ്കിലും തീ സ്വയം അണഞ്ഞിരുന്നു. അതിനിടെ, വിവരമറിഞ്ഞ് കോട്ടയത്തുനിന്ന് അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റ് എത്തി. ടാങ്കറിലെ ഇന്ധനം ചോർന്നതിനൊപ്പം വൈദ്യുതി ലൈനിൽനിന്നുള്ള തീപ്പൊരി വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിശോധനയില്‍ ഡീസല്‍ നിറച്ച വാഗണുകളിൽ ഇന്ധന ചോർച്ചയുള്ളതായി കണ്ടെത്തി. രണ്ടാമത്തെ തുരങ്കം കടന്നപ്പോള്‍ ടാങ്കറിെൻറ അടപ്പിന് തകരാര്‍ സംഭവിക്കുകയും വൈദ്യുതി ലൈനുമായുള്ള സമ്പര്‍ക്കത്തില്‍ തീപിടിെച്ചന്നുമാണ് സംശയം. പെെട്ടന്ന് ട്രെയിൻ നിർത്തിയതോടെ കൂടുതൽ ഇന്ധനം പുറത്തേക്ക് ഒഴുകിയെങ്കിലും തീയണഞ്ഞിരുന്നു. നേരിയ തീപ്പൊരിയായതിനാൽ വൻദുരന്തമാണ് ഒഴിവായത്. 58 വാഗണിൽ 18ാം നമ്പറിലാണ് ഇന്ധനചോർച്ച കണ്ടെത്തിയത്. അഗ്നിരക്ഷ സേനയും ഇൗസ്റ്റ് പൊലീസും ട്രെയിനിൽ പരിശോധനയും നടത്തി. ഈസമയം മുന്നറിയിപ്പില്ലാതെ ട്രെയിൻ മുന്നോട്ടെടുത്തു. ട്രാക്കിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരടക്കം ഹോൺ കേട്ട് ഒാടിമാറിയതിനാൽ അപകടമൊഴിവായി. റെയിൽവേ സ്റ്റേഷനിൽനിന്നുള്ള അറിയിപ്പ് ലഭിക്കും മുേമ്പ സംഭവസ്ഥലത്തുനിന്ന് ട്രെയിൻ വിട്ടതായും പരാതിയുണ്ട്. പിന്നീട് ചിങ്ങവനം സ്റ്റേഷനിൽ നിർത്തി വിശദമായ സുരക്ഷപരിശോധന പൂർത്തിയാക്കി വൈകീട്ട് നാലിനാണ് ട്രെയിൻ പുറെപ്പട്ടത്. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം താളംതെറ്റി. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ മൂന്നുമണിക്കൂറോളം പിടിച്ചിട്ടു. കേരള എക്‌സ്പ്രസ് ചങ്ങനാശ്ശേരിയിലും ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഏറ്റുമാനൂരിലും മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ് പിറവം റോഡിലും പിടിച്ചിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story