Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രളയം പെരിയാർ...

പ്രളയം പെരിയാർ തീരങ്ങളിലും ജലാശയത്തിലും നിക്ഷേപിച്ചത് ടൺ കണക്കിന് പ്ലാസ്​റ്റിക്​ മാലിന്യം

text_fields
bookmark_border
കട്ടപ്പന: പ്രളയത്തിലും ഉരുൾപൊട്ടലിലും ഒലിച്ചുവന്ന പ്ലാസ്റ്റിക് മാലിന്യം ഇടുക്കി ജലാശയത്തി​െൻറ ജലസംഭരണശേഷിക്കും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥക്കും ഗുരുതര ആഘാതം ഏൽപിച്ചതായി വിലയിരുത്തൽ. പ്രളയജലത്തിൽ ഒലിച്ചുവന്ന പ്ലാസ്റ്റിക് മാലിന്യം പെരിയാർ നദിയുടെ വെള്ളമിറങ്ങിയ പ്രദേശത്തെ കുറ്റിക്കാടുകളിലും മരങ്ങളിലും തങ്ങിക്കിടക്കുകയാണ്. ഇവയുടെ അളവ് നോക്കിയാൽ മാത്രം മതി ഇടുക്കി ജലാശയത്തിലേക്ക് എത്രമാത്രം മാലിന്യം എത്തിയിട്ടുണ്ടാകുമെന്ന് കണക്കാക്കാൻ. ഇടുക്കി ജലാശയത്തി​െൻറ ഇരുകരയിലും വെള്ളമിറങ്ങിയ പ്രദേശത്തും പ്ലാസ്റ്റിക് മാലിന്യം ചിതറിക്കിടക്കുകയാണ്. വളർത്തുമൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും ഇവ വലിയ ഭീഷണിയാകുകയും ചെയ്യും. ഡാമിലെ വെള്ളത്തിനടിയിൽ ചളിമണ്ണിനൊപ്പം അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം വലിയ ഭീഷണിയായി മാറുകയും ചെയ്തിട്ടുണ്ട്. രാമക്കൽമേട് വിനോദസഞ്ചാരകേന്ദ്രത്തിലെ മലമുഴക്കി വേഴാമ്പൽ ശിൽപം വികൃതമാക്കി നെടുങ്കണ്ടം: രാമക്കൽമേട് വിനോദസഞ്ചാരകേന്ദ്രത്തിൽ പുതുതായി പണിതീർത്ത കുറവൻകുറത്തി ശിൽപത്തിനു സമീപം നിർമിച്ച മലമുഴക്കി വേഴാമ്പൽ ശിൽപം സഞ്ചാരികൾ വികൃതമാക്കി. ശിൽപത്തിൽ കമ്പിയും ആണിയും കല്ലുകളും ഉപയോഗിച്ച് പേരുകൾ എഴുതിയും ചിത്രങ്ങൾ വരച്ചുമാണ് വികൃതമാക്കിയിരിക്കുന്നത്. ചില ഭാഗങ്ങൾ അടർത്തിമാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ മേയിൽ ഉദ്ഘാടനം ചെയ്ത ശിൽപമാണ് വ്യാപകമായി കേടുപാടുകൾ വരുത്തിയത്. ഡി.ടി.പി.സി നേതൃത്വത്തിൽ 30 ലക്ഷം രൂപ െചലവിൽ രാമക്കൽമേട്ടിൽ വാച്ച് ടവർ മാതൃകയിൽ നിർമിച്ചതാണ് മലമുഴക്കി വേഴാമ്പൽ ശിൽപം. കേരളത്തി​െൻറ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലി​െൻറ ഏറ്റവും വലിയ ശിൽപമാണ് രാമക്കൽമേട്ടിൽ നിർമിച്ചത്. 12 അടി താഴ്ചയിൽ ആറ് ഫില്ലറുകളിലാണ് ശിൽപം നിർമിച്ചിട്ടുള്ളത്. 34 അടി ഉയരമുള്ള ശിൽപത്തി​െൻറ ഏകദേശം 22 അടി ഭാഗത്ത് സഞ്ചാരികൾക്ക് കാഴ്ചകൾ കാണാനായി നിൽക്കുന്നതിനുള്ള സൗകര്യമുണ്ട്. ജീവനക്കാരുടെ അശ്രദ്ധയാണ് കാരണമെന്ന് ആക്ഷേപമുണ്ട്. ശിൽപത്തി​െൻറയും രാമക്കൽമേട്ടിലെ ഡി.ടി.പി.സി വിനോദസഞ്ചാര കേന്ദ്രത്തി​െൻറയും സംരക്ഷണത്തിനായി ഇവിടെ ആറോളം ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ, സഞ്ചാരികൾ എത്തുന്ന സമയത്ത് ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇരിക്കുക മാത്രമാണ് ഇവർ ചെയ്യുന്നതെന്നാണ് ആക്ഷേപം. പാമ്പാർ പുഴയിൽനിന്ന് മണൽ കടത്തിയ ലോറി കസ്റ്റഡിയിൽ മറയൂർ: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മണല്‍ കടത്തല്‍ വ്യാപകം. പ്രളയത്തി​െൻറ ഭാഗമായി മിക്ക പുഴകളിലും മണല്‍ നിറഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം പാമ്പാർ പുഴയിൽനിന്ന് മണൽ കടത്തിയ ലോറി പൊലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി പത്തോടുകൂടിയാണ് മണലുമായി ലോറി കസ്റ്റഡിയിലെടുത്തത്. ഉടമക്കെതിരെ കേസെടുത്ത പൊലീസ് മണൽകടത്ത് വിവരം സബ് കലക്ടർക്ക് റിപ്പോർട്ട് നൽകി. പ്രളയത്തിൽ ധാരാളമായി പുഴയിൽ അടിഞ്ഞ മണലാണ് അനധികൃതമായി കടത്തിയത്. ഇൗ പ്രദേശത്ത് വ്യാപകമായി പുഴ മണൽ കടത്ത് നടക്കുന്നതായി വിവരമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story