Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രളയം: തകർന്ന...

പ്രളയം: തകർന്ന നിലയങ്ങൾ അതേപടി; ​പ്രതിസന്ധി രൂക്ഷമാക്കി വൈദ്യുതി ബോർഡി​െൻറ വീഴ്​ച

text_fields
bookmark_border
തൊടുപുഴ: പ്രളയത്തിൽ തകർന്ന വൈദ്യുതി നിലയങ്ങൾ പ്രവർത്തനസജ്ജമാക്കുന്നതിൽ വീഴ്ച. ഉൽപാദനം മുടക്കിയ തകർച്ച സംഭവിച്ച് മൂന്നാഴ്ചക്ക് ശേഷവും ഉണ്ടായത് ദുർബല ഇടപെടൽ മാത്രം. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഇൗ വീഴ്ച കാരണമായിട്ടും നടപടികൾ ഇഴയുന്നത് ഉൗർജപ്രതിസന്ധി രൂക്ഷമാകാനും ലോഡ് ഷെഡിങ് നീളാനും ഇടയാക്കും. 270 മെഗവാട്ടി​െൻറ കുറവാണ് ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ പ്രളയമുണ്ടാക്കിയത്. ഭാഗികമായി ഉൽപാദനം നിലച്ച ചില നിലയങ്ങൾ താൽക്കാലികമായി സജ്ജമാക്കിയതൊഴിച്ചാൽ തകർന്നവയിൽ പ്രാഥമിക നടപടിയിലേക്ക് പോലും കടക്കാത്തവയും തുടങ്ങിവെക്കുക മാത്രം ചെയ്തതുമാണ് അധികവും. വൈദ്യുതി ബോർഡ് ഡാം സുരക്ഷ വിഭാഗവും ജനറേഷൻ വിഭാഗവുമാണ് ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ. അണക്കെട്ടും പെൻസ്റ്റോക് പൈപ്പ് വരെയെത്തുന്ന ടണലും സുരക്ഷ വിഭാഗത്തി​െൻറ കീഴിലാണ്. പെൻസ്റ്റോക് മുതൽ ടർബൈൻ വരെയും ഉൽപാദന ചുമതലയും ജനറേഷൻ വിഭാഗത്തിനും. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മുഖ്യനാശമുണ്ടാക്കിയത് ടണൽ മുഖത്തിനും ടർബൈനുകൾക്കുമാണ്. തകർന്ന നിലയങ്ങൾ അതേപടി തുടരുന്നതിനിടെ പുറമെ നിന്ന് വൈദ്യുതി വിഹിതം കുറയുന്ന സാഹചര്യമുണ്ടായതാണ് ലോഡ് ഷെഡിങ്ങിൽ കലാശിച്ചത്. തകരാറിലായ ഏറ്റവും വലിയ ലോവർ പെരിയാർ പദ്ധതിയുടെ ജോലികൾ തുടങ്ങിയത് രണ്ടു ദിവസം മുമ്പാണ്. ടണൽ ഇൻലെറ്റിൽ വെള്ളം അടിച്ചുകയറുകയായിരുന്നു ഇവിടെ. ഇതിനോടകം പരിഹരിക്കാനാകുമായിരുന്ന പ്രശ്നം ഡാം സുരക്ഷ വിഭാഗത്തി​െൻറ വീഴ്ചമൂലം ഇനി രണ്ടാഴ്ചയെങ്കിലുമെടുക്കും. 180 മെഗവാട്ടാണ് ലോവർ പെരിയാറി​െൻറ ശേഷി. 30 െമഗവാട്ടി​െൻറ പന്നിയാറും 36 മെഗവാട്ടി​െൻറ പെരിങ്ങൽകുത്തുമാണ് പൂർണമായി തകരാറിലായ മറ്റ് രണ്ട് മുഖ്യനിലയങ്ങൾ. ടർബൈനും പാനൽബോർഡും വെള്ളത്തിലാകുകയായിരുന്നു പന്നിയാറിൽ. പെരിങ്ങൽകുത്തിൽ കുത്തിയൊഴുകിയെത്തിയ തടികൾ ടണൽമുഖം തകർക്കുകയായിരുന്നു. 12 മെഗവാട്ടി​െൻറ ആറ് ചെറുകിട നിലയങ്ങളും തകർന്നു. ഭാഗികമായി തകരാറിലായ നിലയങ്ങളിൽ നിന്നടക്കമാണ് 270 മെഗവാട്ടി​െൻറ കുറവ്. പ്രളയത്തിൽ നിലയങ്ങൾ തകർന്ന സമയത്തുതന്നെ കൂടങ്കുളം അണവനിലയം വാർഷിക അറ്റകുറ്റ പ്പണിയിലായതാണ് ഇപ്പോഴത്തെ പ്രശ്നം. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നതും ലഭ്യത കുറവും ലോഡ് ഷെഡിങ്ങിൽ എത്തിക്കുകയായിരുന്നു. അതേസമയം, പ്രളയത്തെ തുടർന്നുണ്ടായ പ്രതിസന്ധി വിതരണ മേഖലയും പ്രസരണ മേഖലയും ദ്രുതവേഗത്തിലാണ് മറികടക്കുന്നത്. അഷ്റഫ് വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story